728-pixel-x-90-2-learn
728-pixel-x-90
<< >>

കടകംപള്ളിയുടെ ചൈന യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. യു എന്‍ ഏജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗം ഈ മാസം 11 മുതല്‍ 15 വരെയാണ്. ഇതിനായി കേരളത്തില്‍ നിന്നുള്ള സംഘത്തെ നയിക്കേണ്ടത് കടകംപള്ളിയാണ്.

യോഗത്തില്‍ പങ്കെടുക്കുന്നതിനായി അനുമതി ചോദിച്ച കടകംപള്ളിക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നിഷേധിച്ചതെന്ന് ഇതിനോടകം കേന്ദ്രം വിശദീകരിച്ചുകഴിഞ്ഞു. അനുമതി നിഷേധിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നായിരുന്നു വിശദീകരണം.

INDIANEWS24.COM T V P M

Leave a Reply