728-pixel-x-90-2-learn
728-pixel-x-90
<< >>

ഓസ്‌ട്രേല്യന്‍ പര്യടനം: ആദ്യ ടെസ്റ്റ് ഇന്ത്യ 48 റണ്‍സിന് കൈവിട്ടു

അഡ്‌ലെയ്ഡ്:ഓസ്‌ട്രേല്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തോല്‍വി.ആദ്യ ടെസ്റ്റിന്റെ അവസാന ദിവസം ക്രീസിലെത്തുമ്പോള്‍ ഇന്ത്യക്കു വേണ്ടിയിരുന്നത് 364 റണ്‍സ്.എന്നാല്‍ ധീരമായി പോരാടിയെ വിരാട് കോഹ്‌ലിക്കും(141) മുരളി വിജയിനും(99)ആരും പിന്തുണ നല്‍കാതെ വന്നതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് 315 റണ്‍സില്‍ അവസാനിച്ചു.ഓസ്‌ട്രേലിയയ്ക്ക് 48 റണ്‍സിന്റെ ജയം.

സ്‌കോര്‍ ഓസ്‌ട്രേലിയ: 517-7, 290-5 ഡിക്ലയേര്‍ഡ്. ഇന്ത്യ: 444, 315.

അവസാന ദിവസം വമ്പന്‍ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പിഴച്ചു. 57 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ശിഖര്‍ ധാവനെയും ചേതേശ്വര്‍ പൂജാരയെയും നഷ്ടമായി.എന്നാല്‍ മുരളി വിജയ്‌ക്കൊപ്പം ക്യാപ്റ്റന്‍ കോഹ്‌ലിയെത്തിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലാകുമെന്നു പ്രതീക്ഷിച്ചു.രണ്ടിന് 242 എന്ന ശക്തമായ നിലയില്‍ വരെയെത്തി.പിന്നീട് എഴ് വിക്കറ്റ് നേടിയ നഥാന്‍ലിയോണ്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു.99 റണ്‍സെടുത്ത മുരളി വിജയ് ലിയോണിന്റെ പന്തില്‍ പുറത്ത്.

പിന്നീട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നൊന്നായി പിവിലിയനിലേക്ക് മടങ്ങിക്കൊണ്ടിരുന്നു.റണ്ണൊന്നുമെടുക്കാതെ അജങ്ക്യ രഹാന, ആറു റണ്‍സുമായി രോഹിത് ശര്‍മ, 13 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ഈ സമയമെല്ലാം മറുവശത്ത് ഇന്ത്യന്‍ ഇന്നിംഗിസിന്റെ തകര്‍ച്ചയ്ക്ക് സാക്ഷിയായി നായകന്‍ ക്രീസിലുണ്ടായിരുന്നു. അവസാനം സ്‌കോര്‍ 304 ല്‍ നില്‍ക്കേ ലിയോണിന്റെ പന്തില്‍ കോഹ്‌ലിയും പുറത്തേക്കുള്ള വഴി തിരഞ്ഞെടുത്തതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.പിന്നെ ചടങ്ങു പൂര്‍ത്തിയാക്കേണ്ട പണി മാത്രമേ ഓസീസിനുണ്ടായിരുന്നുള്ളു.

INDIANEWS24 SPORTS DESK

Leave a Reply