728-pixel-x-90-2-learn
728-pixel-x-90
<< >>

ഓസ്‌ട്രേലിയ 60 റണ്‍സില്‍ ഓള്‍ ഔട്ട്‌

നോട്ടിംഗ്ഹാം:ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിലസുന്ന ഓസ്‌ട്രേലിയ ആഷസ് ടെസ്റ്റില്‍ വെറും അറുപത് റണ്‍സില്‍ എല്ലാവരും പുറത്തായി.പരമ്പരയിലെ നിര്‍ണ്ണായകമായ നാലാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ലോക ചാമ്പ്യന്‍മാര്‍ കൂടിയായ ടീം നിലംപരിശായിരിക്കുന്നത്.സ്വിങ് ബൗളിങ്ങിന് അനുകൂലമായ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഇംഗ്ലണ്ടിന്റെ സ്റ്റൂവര്‍ട്ട് ബ്രോഡ് ആണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ കശാപ്പു ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്.താരം എറിഞ്ഞ 9.3 ഓവറില്‍ എട്ട് വിക്കറ്റാണ് നേടിയത്.വിട്ടുകൊടുത്തത് 15 റണ്‍സ് മാത്രം.ആഷസ് ടെസ്റ്റിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണ് ഓസ്‌ട്രേലിയ നേടിയ സ്‌കോര്‍.

INDIANEWS24.COM Sports Desk

Leave a Reply