728-pixel-x-90-2-learn
728-pixel-x-90
<< >>

ഓസ്‌കര്‍: മികച്ച സിനിമ ബേര്‍ഡ്മാന്‍; ചിത്രത്തിന് നാല്‌ അവാര്‍ഡുകള്‍

ലോസാഞ്ജല്‍സ്:മികച്ച ചിത്രത്തിനുള്ള ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡ് ബേര്‍ഡ്മാന്‍ കരസ്ഥമാക്കി.ചിത്രം ഒരുക്കിയ അലയാന്ദ്രോ ഗോന്‍സാലെസ് ഇനാരിറ്റു മികച്ച സംവിധായകനായി.എഡ്ഡി റെഡ്‌മെയ്‌ന് മികച്ച നടനും ജൂലിയന്‍ മൂര്‍ മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കന്‍ സ്‌നിപ്പര്‍, ബോയ്ഹുഡ്,ദ ഇമ്മിറ്റേഷന്‍ ഗെയിം,ദഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍,സെല്‍മ,തിയറി ഓഫ് എവരിതിങ്ങ, വില്‍പാഷ് തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് ബേര്‍ഡ്മാനെ ഓസ്‌കാറിനായി തിരഞ്ഞെടുത്തത്.ചിത്രം സംവിധാനം ചെയ്ത മെക്‌സികോയിലെ അലെയാന്ദ്രോ ഗോന്‍സാലെസ് മികച്ച സംവിധായകനായി.തിയറി ഓഫ് എവരി തിങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എഡ്ഡി റെഡ്‌മെയ്‌നെ മികച്ച നടനാക്കിയത്.മികച്ച നടിയെ തിരഞ്ഞെടുത്തത് സ്റ്റില്‍ ആലിസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്.

മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കും ബേര്‍ഡ്മാന്‍ അവാര്‍ഡ് നേടി. ചിത്രത്തിന്റെ സംവിധായകന്‍ അലെയാന്ദ്രോ,നികോളാസ് ഗിയാകോബോണ്‍,അലെക്‌സാണ്ടര്‍ ദിനെലാരിസ്,അര്‍മാഡോ ബോ എന്നിവര്‍ ചേര്‍ന്ന് ഈ അവാര്‍ഡ് പങ്കുവച്ചു.മികച്ച അഡാപ്റ്റഡ് തിരക്കഥാകൃത്ത് ഗ്രഹാം മൂരിയാണ്.കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ബേര്‍ഡ്മാന്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ഈ വര്‍ഷത്തെ മികച്ച സംവിധായകന്‍ അലെയാന്ദ്രോ.മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ബേര്‍ഡ്മാനില്‍ നിന്നാണ്.ഇമ്മാനുവല്‍ ലുബേസ്‌കിയാണ് അവാര്‍ഡ് ജേതാവ്.

മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള പുരസ്‌കാരം സിറ്റിസണ്‍ ഫോര്‍ കരസ്ഥമാക്കി.മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുത്തത് പോളണ്ടില്‍ നിന്നുള്ള സിനിമയായ ഇഡ ആണ്.അമേരിക്കിയില്‍ ഒരുക്കിയ ക്രൈസിസ് ഹോട്ട്‌ലൈന്‍: വെറ്റേറന്‍ പ്രൈസ് വണ്‍ ആണ് മികച്ച ഹ്രസ്വ ഡോക്യുമെന്ററി ചിത്രം.എഡിറ്റിങ്ങിനുള്ള പുരസ്‌കാരത്തിന് വിപ്‌ലാഷ് എന്ന സിനിമാരംഗങ്ങള്‍ കോര്‍ത്തിണക്കിയ ടോം ക്രോസ് അര്‍ഹാനായി.

ഏറെ ആകാംഷയോടെ കാത്തിരുന്ന 87-ാമത് ഓസ്‌കാര്‍ അവാര്‍ഡിലെ മറ്റ് പുരസ്‌കാരങ്ങള്‍ ഇങ്ങനെയാണ്.മികച്ച സപ്പോര്‍ട്ടിംങ് ആക്ടര്‍:ജെ കെ സിമ്മണ്‍സ്(വില്‍പാഷ്),മികച്ച വസ്ത്രാലങ്കാരം:മിലേനോ കാണെനേറോ(ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍),ചമയം-ഫ്രാന്‍സിസ് ഹാനോന്‍, മാര്‍ക് ക്വാളിയര്‍(ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍),ശബ്ദമിശ്രണം-ക്രേയ്ഗ് മാന്‍, ബെന്‍ വില്‍ക്കിന്‍സ്,തോമസ് കര്‍ളി(വിപ്‌ലാഷ്),ശബ്ദലേഖനം-അലന്‍ റോബര്‍ട്ട് മുറേയ്,ബബ്ബ് ആസ്മന്‍(അമേരിക്കന്‍ സ്‌നിപ്പര്‍),മികച്ച സപ്പോര്‍ട്ടിങ് ആക്ട്രസ്-പാട്രിക്യ ആര്‍ക്വിറ്റി(ബോയ്ഹുഡ്).മികച്ച അനിമേഷന്‍ ചിത്രം-ബിഗ് ഹീറോ 6,ഇതേ ഇനത്തിലെ ഹ്രസ്വചിത്രം-ഫീസ്റ്റ്.

INDIANEWS24.COM MOVIES

Leave a Reply