മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കളക്ഷന്‍ നൂറു കോടി കടന്ന പുലിമുരുകന് സമാനതകളില്ലാത്ത മറ്റൊരു നേട്ടം കൂടി. സിനിമയിലെ ഏറ്റവും വലിയ പുരസ്കാരമായ ഓസ്കര് അവാര്‍ഡ് നോമിനേഷന്റെ ഭാഗമായിരിക്കുകയാണ് ചിത്രം. ഓസ്കര് നോമിനേഷനു മത്സരിക്കുന്നവരുടെ പട്ടികയില്‍ പുലിമുരുകനിലെ പാട്ടുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഒറിജിനല്‍ സോങ്സ്, ഒറിജിനല്‍ സ്കോര്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള നോമിനേഷന് പട്ടികയില്‍ കാടണിയും കാല്‍ചിലമ്പേ, മാനത്തേ മാരിക്കുറുമ്പേ എന്നീ ഗാനങ്ങളിലൂടെ ഗോപി സുന്ദര്‍ ആണ് ഇടംനേടിയിരിക്കുന്നത്.
എഴുപത് ഒറിജനല്‍ സോംഗുകള്ക്കൊപ്പം മത്സരിക്കുന്നതിലേക്ക് കൂട്ടാനാണ് പുലിമുരുകന് മത്സരിക്കുക. ഒറിജിനല്‍ സ്കോര്‍ വിഭാഗത്തില്‍ മറ്റ് 141 ചിത്രങ്ങള്‍ക്കൊപ്പമാണ് പുലിമുരുകന്റെയും സംഗീത സംവിധായകന് ഗോപി സുന്ദറിന്റെയും പേരുള്ളത്.
അടുത്ത വര്‍ഷം ജനുവരി 23നാണ് ഓസ്കര് നോമിനേഷന് പ്രഖ്യാപിക്കുക. ഡണ്‍കിര്‍ക്, ജസ്റ്റിസ് ലീഗ്, കോക്കോ, ഫേറ്റ് ഓഫ് ദ് ഫ്യൂരിയസ്, വണ്ടര്‍ വുമന്‍ എന്നിവയാണ് പട്ടികയിലെ മറ്റ് പ്രമുഖ സിനിമകള്‍. ഇന്ത്യയില്‍ നിന്ന് മറ്റ് ചിത്രങ്ങള്‍ ഈ പട്ടികയില്‍ ഇല്ലെന്നതും പുലിമുരുകന് സിനിമയ്ക്ക് അഭിമാന നേട്ടമാകുന്നു.
INDIANEWS24.COM Movies