jio 800x100
jio 800x100
728-pixel-x-90
<< >>

ഓസ്ട്രേലിയയ്ക്ക് ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം,ഫൈനലില്‍ ന്യൂസിലാന്റിനെ 8 വിക്കറ്റിനു തകര്‍ത്തു

ദുബായ്:ഫൈനലില്‍ ന്യൂസിലാന്റിനെ 8 വിക്കറ്റിനു തകര്‍ത്ത് ഓസ്ട്രേലിയ തങ്ങളുടെ പ്രഥമ  ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി.38 പന്തില്‍ 53 റണ്‍സ് നേടി ഡേവിഡ്  വാര്‍ണര്‍ തുടങ്ങി വച്ച വെടിക്കെട്ട്‌ 50 പന്തില്‍ 77 റണ്‍സ് നേടി മിച്ചല്‍ മാര്‍ഷും 18 പന്തില്‍ 28 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ് വെല്ലും കൂടി ന്യൂസിലാന്റ്റ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസന്‍റെ (48 പന്തില്‍ 85) നേതൃത്വത്തില്‍ ഉയര്‍ത്തിയ 172 റണ്‍സ് 7 പന്തുകള്‍ ശേഷിക്കവേ  മറികടന്നു.ഐസിസി ട്വന്റി-20യില്‍ കന്നിക്കിരീടത്തിനായാണ് ഇരു ടീമുകളും കൊമ്പുകോര്‍ത്തത്.2010ല്‍ ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടം നേടാനായില്ല.

2015 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ചാമ്പ്യന്‍മാരായിരുന്നു. അതിനുശേഷം ഓസ്ട്രേലിയക്ക് ലോകകിരീടങ്ങളൊന്നും നേടാനായിട്ടില്ല.  അതേസമയം, ന്യൂസിലന്‍ഡ് ഇതാദ്യമായാണ് ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ എത്തിയത്.ഫൈനലിലേക്ക് ഇംഗ്ലീഷ് സ്വപ്നങ്ങളെ തകര്‍ത്ത് ന്യൂസിലന്‍ഡും പാകിസ്ഥാനെ തൂത്തെറിഞ്ഞു ഓസ്ട്രേലിയയും എത്തിയപ്പോള്‍ ആരാധകര്‍ കാത്തിരുന്ന വെടിക്കെട്ട്‌ ഇരു ടീമുകളും കാഴ്ചവെച്ചു.അവസാന ഓവറുകളില്‍ റണ്‍ മഴ തുടരനാന്‍ ന്യൂസിലാന്റിനു കഴിയാതിരുന്നത് അവര്‍ക്ക് വിനയായി.അതെ സമയം തുടക്കം മുതല്‍ സംഹാര താണ്ഡവമാടിയ ന്യൂസിലാന്റ്റ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസനെ അവസാന ഓവറുകളില്‍ പിടിച്ചു കെട്ടിയ ഓസ്ട്രേലിയ തങ്ങളുടെ  പ്രൊഫഷനല്‍ മികവില്‍ ലോക കിരീടം ചൂടി എന്ന് നിസംശയം പറയാം.

INDIANEWS24 CRICKET DESK

Leave a Reply