728-pixel-x-90-2-learn
728-pixel-x-90
<< >>

ഓസ്ക്കാര്‍ 2014 : കൌണ്ട് ഡൌണ്‍ തുടങ്ങി : പ്രഖ്യാപനം മാര്‍ച്ച് 2 ഞായറാഴ്ച

കൊച്ചി : ഓസ്കാര്‍ അവാര്‍ഡുകള്‍ എക്കാലവും ഇന്ത്യന്‍ ജനത ഉറ്റു നോക്കുന്ന സിനിമാ പുരസ്കാരമാണ്. സത്യജിത് റായ്, എ ര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയ ഇന്ത്യക്കാര്‍ക്ക് ഓസ്ക്കാര്‍ ലഭിച്ചതോടെ അത് കൂടുതല്‍ ജനകീയമായി. ഏതായാലും ഇക്കുറി ഇന്ത്യക്ക് പ്രതീക്ഷിക്കാന്‍ വകയില്ല.എണ്‍പത്തിയാറാമത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളാണ് മാര്‍ച്ച് 2 ഞായറാഴ്ച പ്രഖ്യാപിക്കുക.കാലിഫോര്‍ണിയയിലെ ഡോള്‍ബി തിയേറ്ററില്‍ വച്ചാണ്‌ ഓസ്‌ക്കാര്‍ പ്രഖ്യാപനം നടക്കുക.

ഇക്കൊല്ലത്തെ ഓസ്‌ക്കാര്‍ അവാര്‍ഡിനുള്ള മത്സരത്തില്‍ ഗ്രാവിറ്റിയും അമേരിക്കന്‍ ഹസിലും പത്തു വീതം gravity-movie-poster-closeupനോമിനേഷനുകളുമായി കടുത്ത പോരാട്ടത്തിലാണ്’. ഇതിലേതെങ്കിലും ഒരു ചിത്രം ബെന്‍ഹറിന്റെ റെക്കൊര്‍ഡുകള്‍ ഭേദിക്കാനുള്ള സാധ്യത ഏറെയാണ്.”12 ഇയേര്‍സ്‌ എ സ്‌ലേവ്‌ ” ഒന്‍പത്‌ നോമിനേഷനുകളുമായി തൊട്ടുപിന്നിലുണ്ട്‌. ആറു നോമിനേഷനുകള്‍ വീതമുള്ള ക്യാപ്‌റ്റന്‍ ഫില്ലിപ്‌സ്, ഡള്ളാസ്‌ ബയേഴ്‌സ് ക്ലബ്ബ്‌, നെബ്രാസ്‌ക്ക എന്നീ ചിത്രങ്ങളും അഞ്ചു നോമിനേഷനുകള്‍ നേടിയ ദ വുള്‍ഫ്‌ ഓഫ്‌ വാള്‍സ്‌ട്രീറ്റ്‌, ഹെര്‍ , നാലു നോമിനേഷനുകളുള്ള ഫിലോമിന എന്നിവയുമാണ് മത്സര രംഗത്തുള്ള മറ്റു പ്രധാന ചിത്രങ്ങള്‍ .ഈ ചിത്രങ്ങള്‍ തമ്മിലാണ്‌ മികച്ച american hustleചിത്രത്തിനായുള്ള മത്സരവും പ്രധാനാമായും നടക്കുന്നത്’.

അതേ സമയം മികച്ച നടനും നടിയ്‌ക്കും വേണ്ടിയും ശക്‌തമായ മത്സരമാണ്‌ ഇത്തവണ നടക്കുന്നത്‌. ക്രിസ്‌ത്യന്‍ ബെയ്‌ല്‍ (അമേരിക്കന്‍ ഹസില്‍ ), ലിയനാര്‍ഡോ ഡികാപ്രിയോ (ദ വുള്‍ഫ്‌ ഓഫ്‌ വാള്‍സ്‌ട്രീറ്റ്‌), ചിവെറ്റല്‍ എജ്യോഫോര്‍ (12 ഇയേര്‍സ്‌ എ സ്‌ലേവ്‌), ബ്രൂസ്‌ ഡെന്‍ (നെബ്രാസ്‌ക്ക), മാത്യു മക്‌നോഹെ (ഡള്ളാസ്‌ ബയേഴ്‌സ് ക്ലബ്ബ്‌) എന്നിവര്‍ തമ്മിലാണ്‌ മികച്ച നടനായുള്ള മത്സരം നടക്കുന്നത്‌.

മെറില്‍ സ്‌ട്രീപ്‌ (ഓഗസ്‌റ്റ്: ഒസേജ്‌ കൗണ്ടി),സാന്ദ്രാ ബുള്ളോക്ക്‌ (ഗ്രാവിറ്റി),ആമി ആഡംസ്‌ (അമേരിക്കന്‍ ഹസില്‍ ), കേറ്റ്‌ ബ്ലാഞ്ചറ്റ്  (ബ്ലൂ ജാസ്‌മിന്‍), ജൂഡി ഡെഞ്ച്‌ (ഫിലോമിന), തുടങ്ങിയ പ്രമുഖര്‍ക്കാണ്‌ മികച്ച നടിയ്‌ക്കായുള്ള നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്‌.

Oscars-2014 2ഡേവിഡ്‌ ഒ റസ്സല്‍ (അമേരിക്കന്‍ ഹസില്‍ ), അല്‍ഫോന്‍സോ ക്വാറണ്‍ (ഗ്രാവിറ്റി), സ്‌റ്റീവ്‌ മക്ക്വീന്‍ (12 ഇയേര്‍സ്‌ എ സ്‌ലേവ്‌), അലക്‌സാണ്ടര്‍ പെയ്‌ന്‍ (നെബ്രാസ്‌ക്ക),മാര്‍ട്ടിന്‍ സ്‌കോര്‍സസ്സ്‌ (ദ വുള്‍ഫ്‌ ഓഫ്‌ വാള്‍സ്‌ട്രീറ്റ്‌) എന്നിവര്‍ തമ്മിലാണ് മികച്ച സംവിധായകനായുള്ള മത്സരം.

ഏതായാലും ഒരു ട്വന്റി ട്വന്റി  ക്രിക്കറ്റ്‌ മത്സരത്തിന്റെ ആവേശത്തിരയിളക്കം ഇക്കുറി ഓസ്കാര്‍ വേദിയിലുണ്ടാകും എന്നാണു വിദഗ്ധ പ്രവചനം.കാത്തിരിക്കാം സംഭവ ബഹുലമായ ആ ഞായാറാഴ്ച്ചക്കായ്.

INDIANEWS24 MOVIES

Leave a Reply