728-pixel-x-90-2-learn
728-pixel-x-90
<< >>

ഓസീസിനെയും ഇന്ത്യ തകര്‍ത്തു

മിര്‍പൂര്‍: നേരത്തെതന്നെ സെമിഫൈനല്‍ ഉറപ്പാക്കിയിരുന്ന ഇന്ത്യക്ക് ട്വന്‍റി-ട്വന്‍റി ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 73 റണ്ണിന്‍റെ തകര്‍പ്പന്‍ ജയം. ഇതോടെ ഓസ്ട്രേലിയ സാമി കാണാതെ പുറത്തായി.

160 റണ്‍വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 16.2 ഓവറില്‍ 86ന് പുറത്തായി. സ്കോര്‍: ഇന്ത്യ 7-159; ഓസ്ട്രേലിയ 10-86 [16.2].

11 റണ്ണിന് 4 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഓസീസിനെ തകര്‍ത്തത്. അമിത് മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. ഓസീസ് നിരയില്‍ മൂന്ന് പേര്‍ മാത്രമേ രണ്ടക്കം കണ്ടുള്ളൂ.

നേരത്തെ, യുവരാജ് സിങ്ങിന്‍റെ അര്‍ദ്ധസെഞ്ച്വറിയാണ് [43 പന്തില്‍ 60] ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്.

Leave a Reply