728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഓള്‍വേയ്സ് വിത്ത് യു’ ക്രിസ്തുമസിന് കൈരളി പീപ്പിളില്‍

ടൊറന്റോ: കാനഡയുടെ പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍  സസ്പെന്‍സ് ത്രില്ലറുകളുടെ സഹയാത്രികന്‍ കെ മധു സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഓള്‍വേയ്സ് വിത്ത് യു’ ക്രിസ്തുമസ് ദിനത്തില്‍ കൈരളി പീപ്പിളില്‍. ഞായറാഴ്ച കാനഡ സമയം രാവിലെ 9:00നാണ് [ഇന്ത്യന്‍ സമയം വൈകിട്ട് 7.30] സംപ്രേഷണം. സംവിധാനം ഒഴികെ ചിത്രത്തിന്‍റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിരിക്കുന്നത് കാനഡയിലുള്ള മലയാളികളാണ്. ഇതാദ്യമാണ് കാനഡയില്‍നിന്നുള്ള ഒരു ഹ്രസ്വചിത്രം ഏതെങ്കിലുമൊരു ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്നത്.

അഞ്ച് വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തിന്‍റെ കഥയാണ് ‘ഓള്‍വേയ്സ് വിത്ത് യു’ ഇവരില്‍ ഒരാളുടെ ദുരൂഹമായ തിരോധാനവും അതിനെത്തുടര്‍ന്നുള്ള ജിജ്ഞാസാഭരിതവുമായ സംഭവവികാസങ്ങളാണ് പ്രമേയം. നിരവധി ഹ്രസ്വചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും തൂലിക ചലിപ്പിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുള്ള ബിജു തയ്യില്‍ചിറയുടേതാണ് കഥാരചന. തിരക്കഥ റോബിന്‍ തിരുമല. നോര്‍ത്ത്പോള്‍ ഡിസ്ട്രിബ്യൂഷന്‍ കാനഡയുടെ ബാനറില്‍ മാത്യു ജേക്കബാണ്‌ നിര്‍മാണം.

ഒരു മുഴുനീളസിനിമയോട് കിടപിടിക്കാവുന്ന കഥ പറയുന്ന ‘ഓള്‍വേയ്സ് വിത്ത് യു’ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയും. മോഹന്‍ലാലിന്‍റെ ഇരുപതാം നൂറ്റാണ്ടും മമ്മൂട്ടിയുടെ സിബിഐ ചിത്രങ്ങളും ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ മലയാളസിനിമാസ്വാദകാരെ മുള്‍മുനയില്‍ നിര്‍ത്തിയ കെ മധുവിന്‍റെ സംവിധാനചാതുരി കൂടി ഒത്തുചേര്‍ന്നതോടെ ‘ഓള്‍വേയ്സ് വിത്ത് യു’ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണത കൈവരിച്ചു.

രേഷ്മ മാത്യു, അശ്വിന്‍ രാജന്‍, ക്രിസ്റ്റി ജയ്സന്‍, ജോഷിനി ജോസഫ്, ജോര്‍ജ് ആന്റണി എന്നിവരാണ് സുഹുത്തുക്കളായ വിദ്യാര്‍ത്ഥികളായി വേഷമിട്ടിരിക്കുന്നത്. സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിച്ചു

Leave a Reply