728-pixel-x-90-2-learn
728-pixel-x-90
<< >>

ഓളപരപ്പില്‍ ഗ്ലോബല്‍ വില്ലേജ് ആസ്വദിക്കാന്‍ ‘അബ്ര’ റെഡി

ദുബായ്: ഗ്ലോബല്‍ വില്ലേജ് കാണാനെത്തുന്നവര്‍ക്കായി ദുബായില്‍ വൈദ്യുതിയില്‍ ഓടുന്ന അബ്ര സര്‍വ്വീസ് ആരംഭിച്ചു. ദുബായ് ആര്‍ ടി എ സര്‍വ്വീസിന്റെ ഭാഗമായുള്ള അബ്ര വളരെ ആകര്‍ഷകമായാണ് ഒരുക്കിയിട്ടുള്ളത്. വാട്ടര്‍കനാലിലൂടെ ചുറ്റിനടക്കുന്നതിനിടെ ഗ്ലോബല്‍ വിലേജ് കാഴ്ച്ചകള്‍ മൊത്തം ആസ്വദിക്കാവുന്ന തരത്തിലാകും ഇതിലെ യാത്ര.

സഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവമായിരിക്കും ഗ്ലോബല്‍ വില്ലേജിലെ അബ്രയെന്ന് ആര്‍ ടി എയുടെ മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഫലാസി പറഞ്ഞു. ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുന്ന അഞ്ച് മാസവും വൈത്യുത അബ്രകള്‍ സഞ്ചാരികള്‍ക്കായി ഒഴുകി നടക്കും.

INDIANEWS24.COM Gulf Desk

Leave a Reply