728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഓല’യില്‍ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും പാരിതോഷികമായി സൗജന്യ സവാരി

പൂനെ: ഓട്ടത്തിനിടയില്‍ ഓല കാബിനുള്ളില്‍ സുഖമായി പ്രസവിച്ച അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. ഇരുവര്‍ക്കും അഞ്ച് വര്‍ഷത്തേക്ക് സൗജന്യ യാത്ര പാരിതോഷികമായി അനുവദിക്കുവാന്‍ ഓല തീരുമാനിച്ചു. ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് സംഭവബഹുലമായ സുഖപ്രസവം നടന്നത്.

പൂനെയിലെ മംഗള്‍വാര്‍ പെത്തിലെ പ്രശസ്തമായ കമല നെഹ്രു ആശുപത്രിയിലേക്കുള്ള ഓല കാബിന്റെ സവാരിക്കിടെയായിരുന്നു പ്രസവം. കിഷോരി എന്ന സ്ത്രീയുടെ പ്രസവവേദനയെ തുടര്‍ന്ന് ഭര്‍ത്താവ് രമേഷ് സിംഗ് ആണ് ആശുപത്രിയിലെത്തിക്കാന്‍ ഓല കാബ് വിളിച്ചത്. നിമിഷങ്ങള്‍ക്കകം യശ്വന്ത് ഗാലന്ദെ എന്ന ഡ്രൈവര്‍ വണ്ടിയുമായി എത്തി. തിരക്കേറിയ പൂനെ നഗരത്തിലെ ട്രാഫിക്കുകള്‍ ഭേദിച്ച് വേണം പ്രാണവേദന അനുഭവിച്ചുകൊണ്ട് കാറിന്റെ പിന്‍സീറ്റിലുള്ള സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍. വേഗത കൂടിയാലും പ്രശ്‌നമാകും. ഓടിച്ചുപോകുന്നതിനിടെ ടിംബര്‍ മാര്‍ക്കറ്റിനടുത്തെത്തുയപ്പോഴേക്കും കാബിനകത്ത് കുഞ്ഞിന്റെ കരച്ചില്‍. അത്രയും ആയതോടെ അവധി ദിവസമാണെന്നോ പൂനെയിലെ പേടിപ്പെടുത്തുന്ന ട്രാഫിക്കോ ഒന്നും വകവെക്കാതെ ഗാലന്ദെ വണ്ടി ആശുപത്രിയിലെത്തിച്ചു.

കിഷോരിക്കും ഭര്‍ത്താവ് രമേഷിനും ഗാലന്ദെയോട് എത്ര നന്ദി പറഞ്ഞിട്ടും തൃപ്ത്തിയാകുന്നില്ല. പ്രസവാനന്തര ശുശ്രൂഷയ്ക്ക് ശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെക്കേത്തിച്ചതും ഗാലന്ദെയുടെ കാബിലാണ്. സംഭവം വലിയ വാര്‍ത്തയായ സാഹചര്യത്തിലാണ് പാരിതോഷികമായി ഓല അമ്മയ്ക്കും കുഞ്ഞിനും സൗജന്യ സവാരി പാരിതോഷികമായി നല്‍കാന്‍ തീരുമാനിച്ചത്.

INDIANEWS24.COM Pune

Leave a Reply