jio 800x100
jio 800x100
728-pixel-x-90
<< >>

ഓറഞ്ച് വില്ലെയില്‍ വാഹനാപകടം: 3 മരണം

ടൊറന്റോ: കാനഡ ഒണ്ടാരിയോയിലെ ഓറഞ്ച് വില്ലെയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു. രാത്രി 11 മണിയോടെ ഡഫറിന്‍ കൌണ്ടി റോഡ്‌ 10ലാണ് അപകടം.

രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റ് രണ്ട് പേര്‍ ആശുപത്രിയിലും മരിച്ചു. ഇവരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.

കാറുകളില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. രണ്ട് കാറുകളും പൂര്‍ണമായി തകര്‍ന്നു.

Leave a Reply