jio 800x100
jio 800x100
728-pixel-x-90
<< >>

ഓര്‍മ്മയുണ്ടോ ഈ മുഖം ?

നവാഗതനായ അന്‍വര്‍ സാദത്തിന്റെ വിനീത് ശ്രീനിവാസന്‍-നമിതാ പ്രമോദ് ചിത്രം അധികമാരും ഓര്‍ത്തു വെയ്ക്കാന്‍ ഇഷ്ടപ്പെടില്ലെങ്കിലും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോയ ഒരു പഴയ വര്‍ണ്ണ ചിത്രത്തെ അതിന്റെ എല്ലാ ചാരുതയോടും കൂടി തിരികെ തന്നതിന്റെ പേരില്‍ പ്രസക്തമാകുന്നു.

പഴയകാല ഹിറ്റ്‌ നായിക രോഹിണി പില്‍ക്കാലത്ത് ചില ചിത്രങ്ങളില്‍നായികയായി പ്രത്യക്ഷപ്പെട്ടുവെങ്കിലും തിളങ്ങിയില്ല.പിന്നീടു രഞ്ജിത്തിന്റെ റോക്ക് ആന്‍ഡ്‌ റോള്‍,ജയസൂര്യയുടെ പയ്യന്‍സ് തുടങ്ങിയ ചിത്രങ്ങളിലാണ് രോഹിണി കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത്.അനുഗ്രഹീതയായ ഈ നടിയുടെ അസാധ്യമായ സ്ക്രീന്‍ പ്രസന്‍സ് മുതലെടുക്കാന്‍ ഈ ചിത്രങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.ഒരു നായികക്ക് വേണമെന്ന്‍ സിനിമാലോകം നിഷ്കര്‍ഷിച്ചിരുന്ന ഉയരമോ നിറമോ ഗ്ലാമറോ ഇല്ലാതിരുന്ന രോഹിണി എണ്‍പതുകളുടെ എക്കാലത്തെയും പ്രണയ നായികയായി മാറിയത് അപ്രതീക്ഷിതമായിരുന്നു.റഹ്മാനുമൊത്ത് ഒരു തരംഗം തന്നെ തീര്‍ത്തിരുന്ന രോഹിണി അക്കാലത്തെ ഹിറ്റ്‌ ചിത്രങ്ങളുടെ അഭിഭാജ്യ ഘടകമായിരുന്നു.പ്രണയ രംഗങ്ങളിലും നൃത്ത രംഗങ്ങളിലും രോഹിണി ശോഭിച്ചു.
Rohini actress

കക്ക,കുയിലിനെതേടി,ഇവിടെ തുടങ്ങുന്നു,പിരിയില്ല നാം,ഒരു പൈങ്കിളിക്കഥ,ഒരു കുടക്കീഴില്‍,ഒഴിവുകാലം,ഗായത്രി ദേവി എന്റെ അമ്മ,ഈ തണലില്‍ ഇത്തിരി നേരം,ലവ് സ്റ്റോറി,1921,ജനുവരി ഒരു ഓര്‍മ്മ,അച്ചുവിന്റെ വീട് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും ഒപ്പം തമിഴിലും തെലുങ്കിലും സൂപ്പര്‍ നായികയായി വിലസിയ ഈ നാല്‍പ്പത്തേഴുകാരിക്ക് ഇന്നും തന്റെ ചാരുത നഷ്ടപ്പെട്ടിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രം.ലക്ഷ്മി ഉള്‍പ്പെടെ മിക്ക അഭിനേതാക്കളും മികവു പുലര്‍ത്താതിരുന്ന ചിത്രത്തിലെ രോഹിണിയുടെ ഇരുത്തം വന്ന പ്രകടനവും ഡൈനാമിക് സ്ക്രീന്‍ പ്രസന്‍സും ഈ നടിക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കാന്‍ സാധിച്ചു എന്നതാണ് നവാഗതനായ അന്‍വര്‍ സാദത്തിന്റെ പ്രഥമ ചിത്രത്തിന്റെ അനന്തരഫലം.
rohini rehman

പില്‍ക്കാലത്ത് ഒരു ബഹുമുഖ പ്രതിഭയായി മാറിയ രോഹിണി പച്ചക്കിളി മുത്തുച്ചരംതുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ തമിഴ് ചിത്രങ്ങളുടെ ഗാനരചയിതാവായും ഇന്ത്യന്‍, കുരുതിപ്പുനല്‍, ശിവ, ബോംബെ, ഇരുവര്‍, വേട്ടയാടു വിളയാട്, രാവണന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയില്‍ ചലനം സൃഷ്ടിച്ച ചിത്രങ്ങളുടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു.അഭിനയം,ഗാനരചന,ഡബ്ബിംഗ് എന്നീ മേഖലകളില്‍ തിളങ്ങിയ രോഹിണി സിനിമയിലെ പരമോന്നത പദവിയായ സംവിധാന രംഗത്തും തന്റെ സ്ഥാനം അടയാളപ്പെടുത്തി.2008 ല്‍ പുറത്തിറങ്ങിയ സൈലന്റ് ഹ്യൂസ് എന്ന ഡോക്യുമെന്റ്റിയില്‍ തുടങ്ങിയ രോഹിണി അപ്പാവിന്‍ മീശൈ എന്ന തമിഴ് ചിത്രം അടുത്തിടെ പൂര്‍ത്തിയാക്കി.ചേരന്‍,പശുപതി,നിത്യാ മേനോന്‍,സലിം കുമാര്‍ തുടങ്ങിയ പ്രഗല്‍ഭര്‍ വേഷമിടുന്ന ചിത്രത്തിന്റെ ശബ്ദ ലേഖനം ഓസ്ക്കാര്‍ ജേതാവ് റസൂല്‍ R_Rohini_പൂക്കുട്ടിയാണ് നിര്‍വ്വഹിച്ചത്.അപ്പാവിന്‍ മീശൈ 2014ലെ ബെര്‍ലിന്‍ Appavin-Meesaiഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.

അഭിനയം ഒരിക്കലും സീരിയസ് ആയി എടുത്തിട്ടില്ലാത്ത അഥവാ അതിനു മിനക്കെടാത്ത വിനീത് ശ്രീനിവാസനും സ്വയം മിമിക് ചെയ്തു അജു വര്‍ഗ്ഗീസില്‍ നിന്നും അജു വര്‍ഗ്ഗീസിലേക്ക് യാത്ര ചെയ്യുന്ന ഒരു നടനും ടൈപ്പ് കാസ്റ്റിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായ നമിതാ പ്രമോദും എല്ലാ സിനിമയിലും ഒരുപോലെയിരിക്കുക എന്ന അത്ഭുത സിദ്ധിയുള്ള മുകേഷുമൊക്കെചേര്‍ന്ന് സാമാന്യം ബോറാക്കിയ ഓര്‍മ്മയുണ്ടോ ഈ മുഖം ഇന്നും തിയേറ്ററുകളില്‍ തുടരുന്നത് വിനീത് എന്ന സംവിധായകനോടും ഗായകനോടും തിരക്കഥാകൃത്തിനോടുമുള്ള ആദരവും രോഹിണിയുടെ പ്രകടനവും മാത്രമാണ്.അന്‍വര്‍ സാദത്തിന് തന്റെ അടുത്ത ചിത്രം മികവുറ്റ രീതിയില്‍ ഒരുക്കുവാന്‍ സാധിക്കും എന്ന സൂചനകള്‍ ചിത്രം തരുന്നുണ്ട്.പക്ഷെ മനോഹര ദൃശ്യങ്ങളുടെയും ഗ്രാഫിക്സിന്റെയും സമ്മേളനം മാത്രം സൃഷ്ടിക്കലല്ല ഒരു ഫിലിം മേക്കറുടെ ഉത്തരവാദിത്തം എന്ന് കൂടി അദ്ദേഹം തിരിച്ചറിയണം.കാത്തിരിക്കാം ഒരു ഭേദപ്പെട്ട സൃഷ്ടിക്കായി ഒപ്പം ചുരുങ്ങിയ സമയം കൊണ്ട് ജനസമ്മതി നേടിയ നമിതയുടെ വ്യത്യസ്ത ഭാവങ്ങള്‍ക്കായും.

SANU SATHYAN INDIANEWS24 MOVIES

Ormayundo Ee Mugham Malayalam

Leave a Reply