ഒക്ടോബര്‍ 2 ഗാന്ധിജയന്തി. വൈദേശികാധിപത്യത്തില്‍ നിന്ന് ഇന്ത്യക്ക് മോചനം നേടിത്തന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. സ്വന്തം ജീവിതം ഒരു ജനതയ്ക്കും ലോകത്തിനുമുള്ള സന്ദേശമാക്കിയ മഹാത്മാവ്. ഇങ്ങനെയൊരു മനുഷ്യന് ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറകള്‍ ഒരുപക്ഷെ വിശ്വസിച്ചേക്കില്ല. രാഷ്ട്രപിതാവിന്റെ സ്മരണയ്ക്ക് മുന്നില്‍ ഇന്‍ഡ്യാ ന്യൂസിന്റെ പ്രണാമം.