ലോക ക്രിക്കറ്റിലെ ആദ്യ ടെസ്റ്റിന് ഇന്ന് 140 വയസ്സ്.ഇതിന്റെ ആഘോഷം പങ്കുവെച്ച് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കുകയും ചെയ്തു.മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ അരങ്ങേറ്റ ടെസ്റ്റില്‍ വിജയിച്ചത് ആഥിതേയരായ ഓസ്ട്രേലിയ തന്നെ.ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍.ഡേവ് ഗ്രിഗറിയായിരുന്നു വിജയികളുടെ ക്യാപ്റ്റന്‍.ഇംഗ്ലണ്ടിന്റേത് ജെയിംസ് ലില്ലിവൈറ്റ് ജൂനിയറും.
1887 മാര്‍ച്ച് 15 മുതല്‍ 19 വരെ നീണ്ടു നിന്ന ആദ്യ ക്രിക്കറ്റ് മത്സരത്തില്‍ തന്നെ ആദ്യ സെഞ്ച്വറിയും പിറന്നു.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ചാള്‍സ് ബാനര്‍മാന്‍ 165 റണ്‍സ് നേടി പുറത്താകാതെ റിട്ടയേര്‍ഡ് ഹര്‍ട്ട് എടുത്തു പിന്‍വാങ്ങുകയായിരുന്നു.ഈയൊരു പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ പൂര്‍ണമായും ബോളര്‍മാരുടെ ആധിപത്യമായിരുന്നു ആ മത്സരം.കൂറ്റന്‍ സെഞ്ച്വറിയുടെ മികവില്‍ ഓസീസ് അടിച്ചെടുത്തത്.വെറും 245 റണ്‍സ്.ബാനര്‍മാന്‍ ഒഴികെ ആരുംതന്നെ വ്യക്തിഗത സ്കോര്‍ ഇരുപതിനപ്പുറം കടന്നില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണിംഗ് ബാറ്റ്സ്മാന് ഹാരി ജപ്പ് അര്‍ദ്ധശതകം കുറിച്ചു.ചില ബാറ്റ്സ്മാന്മാര് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെങ്കിലും അവര്‍ ആദ്യ ഇന്നിംഗ്സില്‍ 200 കടന്നില്ല.രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ ഇംഗ്ലീഷ് ബോളര്‍മാര്‍ തകര്‍ത്തുവിട്ടു.104 റണ്‍സില്‍ എല്ലാവരെയും പുറത്താക്കി.പേസ് ബോളര്‍ ആല്‍ഫ്രഡ് ഇതിന് നേതൃത്വം നല്കി.ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടവും ഷോ കൈവരിച്ചു.
154 റണ്‍സ് വിജയലക്ഷവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ ഓസീസ് അതേ നാണയത്തില്‍ തിരിച്ചടിച്ചു.തോമസ് കിംഗ്സ്റ്റണ്‍ കെണ്ടല്‍ എന്ന പേസ് ബോളര്‍ മുന്നില്‍ നിന്നു പടനയിച്ചു.ഇംഗ്ലണ്ട് 108ല്‍ ഒടുങ്ങി.ഏഴ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെയാണ് കെണ്ടല്‍ പുറത്താക്കിയത്.
INDIANEWS24.COM Sports Desk