728-pixel-x-90-2-learn
728-pixel-x-90
<< >>

ഓരോ പ്രവാസിയും നാട്ടില്‍ ഒരു ശുചിമുറിയെങ്കിലും നിര്‍മ്മിക്കണമെന്ന് മോദി

സിഡ്‌നി:വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരും അവരവര്‍ ജനിച്ച നാട്ടില്‍ ശുചിമുറി നിര്‍മ്മിച്ച് മാതൃക കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.സിഡ്‌നിയിലെ അല്‍ഫോന്‍സ അരീനയില്‍ പതിനാറായിരത്തോളം വരുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ സര്‍ക്കാരിന് പല പരിമിതികളുമുണ്ട് എന്നാല്‍ ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അത് സാധിക്കുമെന്ന് മോദി പറഞ്ഞു.സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ശുചിത്വ ഇന്ത്യ പ്രചാരണത്തിനും സ്വച്ഛ് ഭാരതിനും എല്ലാ പ്രവാസികളുടെയും പിന്തുണ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓസ്‌ട്രേല്യയിലെ ഇന്ത്യന്‍ സമൂഹം മോദിക്ക് നല്‍കിയ സ്വീകരണത്ത അദ്ദേഹം പ്രകീര്‍ത്തിച്ചു.ഇത്തരം ഒരു സ്വീകരണത്തിനു പിന്നില്‍ നിങ്ങളുടെയെല്ലാം പ്രതീക്ഷകളെയാണ് താന്‍ മനസ്സിലാക്കുന്നതെന്നും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

INDIANEWS24 SYDNEY

Leave a Reply