728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യപാന മത്സരം:മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം

വാരിംഗ്ടണ്‍ :യുകെയിലേയും അയര്‍ലണ്ടിലേയും ചെറുപ്പക്കാര്‍ക്കിടയില്‍ ഉന്മാദ ലഹരി പോലെ പടര്‍ന്നു കൊണ്ടിരിക്കുന്ന നെക്ക്നോമിനേഷന്‍ അവസാനിപ്പിക്കാന്‍ മാതാപിതാക്കള്‍ മുന്‍കൈ എടുക്കണമെന്ന് വാരിംഗ്ടണില്‍ ജി പി യായി സേവനം അനുഷ്ടിക്കുന്ന സിംസണ്‍ റെഡ്ഫേണ്‍ അഭിപ്രായപ്പെട്ടു.ഓണ്‍ലൈന്‍ മദ്യപാന മത്സരം ഏറ്റവും അപകടം പിടിച്ച ഒന്നാണ് എന്ന് സമീപ കാലത്ത് യുകെയിലും അയര്‍ലണ്ടിലും നടന്ന മരണങ്ങള്‍ നമുക്ക് ബോധ്യമാക്കിത്തരുന്നു.

പല ഇനത്തില്‍ പെട്ട മദ്യം ഒരുമിച്ചു കഴിക്കുക ,പൊതു സ്ഥലത്ത് വച്ച് ഉടുതുണി ഉരിഞ്ഞു മദ്യപിക്കുക  ,അമിതമായ അളവില്‍ ചുരുങ്ങിയ സമയം കൊണ്ട് മദ്യ സേവ നടത്തുക ,മദ്യപിച്ച ശേഷം വളരെ ഉയരത്തില്‍ നിന്നും അറ്റ്‌ലാന്റിക് സാമുദ്രത്തിലേക്ക് എടുത്ത് ചാടുക ഒക്കെയാണ് നെക്ക് നോമിനേഷന്‍ മത്സരത്തിന്റെ പേരില്‍ യുവതി യുവാക്കള്‍ കാണിച്ചു കൂട്ടുന്നത്.

കഴിഞ്ഞ ദിവസം ലൈസ്റ്ററിലെ ആസ്ഡാ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് റബേക്ക എന്ന 19-കാരി ഉടുതുണി ഊരിയെറിഞ്ഞ് മദ്യം കുടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി യു ടൂബില്‍ പോസ്റ്റ്‌ ചെയിതു.യുവതി യുവാക്കള്‍ സാംസ്‌കാരിക അസംബന്ധത്തിലേക്ക് പോകുന്നതിന്റെ തെളിവാണ് ഈ സംഭവം.

ഇംഗ്ലണ്ടിലെ ചെഷയറിലുള്ള വാരിംഗ്ടണ്‍ കൌണ്ടിയിലും നെക്ക്നോമിനേഷന്‍ ഒരു വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഇതിന്റെ പേരില്‍ ആണ് പ്രദേശത്ത് ജി പി യായി ജോലി ചെയ്യുന്ന ഡോക്ടര്‍ സിംസണ്‍ റെഡ്ഫേണ്‍ മാതാപിതാക്കള്‍ക്ക് മാദ്ധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

നെക്ക്നോമിനേഷന്‍ എന്ന ദുഷ്പ്രവണത അവസാനിപ്പിക്കണം.മദ്യം ദുരുപയോഗം ചെയിതാല്‍ ഹൃദയ സ്തംഭനം ഉണ്ടാകാനും ,അമിതമായ ശര്‍ദ്ദി ഉണ്ടാകുന്നത് മൂലം ശ്വസിക്കാന്‍ കഴിയാതെ വരികയും ശര്‍ദ്ദിയായി പുറത്തേക്ക് വരുന്ന ദ്രാവകം ശ്വാസനാളത്തിലേക്ക് കയറി പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.ഡബ്ലിനില്‍ കഴിഞ്ഞ മാസം ഒരു 19 കാരന്‍ മരണമടഞ്ഞത് ശ്വാസതടസ്സം മൂലാമാണ്.

ശരിയായ അംശം ഉള്‍ക്കൊള്ളാന്‍ തയ്യാര്‍ ആണ് എങ്കില്‍ നെക്ക്നോമിനേഷന്‍ പോലെയുള്ള മത്സരം രസച്ചരട് സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു.എന്നാല്‍ ഇപ്പോള്‍ അത് എല്ലാ സീമകളും ലങ്കിച്ചിരിക്കുന്നു.നെക്ക്നോമിനേഷന്‍ ഒരു സമൂഹിക വിപത്തായി കണ്ടുകൊണ്ട് മാതാപിതാക്കളും സാമൂഹ്യപ്രതിബദ്ധതയുല്ലാവരും രംഗത്ത് ഇറങ്ങണം എന്നും അദ്ദേഹം പറഞ്ഞു.http://www.youtube.com/watch?v=wz7pZvoK4lk

 

Leave a Reply