728-pixel-x-90-2-learn
728-pixel-x-90
<< >>

ഓണ്‍ലൈന്‍ മദ്യപാനമത്സരം പ്രൈമറി സ്കൂളിലേക്കും

ലണ്ടന്‍: ഓണ്‍ലൈന്‍ മദ്യപാനമത്സരമായ നെക്ക് നോമിനേറ്റ് പ്രൈമറി സ്കൂളുകളില്‍ വരെ വ്യാപിച്ചതായി റിപ്പോര്‍ട്ട്. 10 വയസ് മാത്രമായ കുട്ടികള്‍ ഉള്‍പ്പെടെ മത്സരത്തില്‍ പങ്കെടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ലഭ്യമായി. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ നെക്ക് നോമിനേറ്റിനെതിരെ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയ പിന്നാലെയാണ് കൊച്ചുകുട്ടികള്‍ വരെ ഈ ശൃംഖലയുടെ ഭാഗമായി മാറിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌.

10 വയസുള്ള ഒരു വിദ്യാര്‍ഥി വോഡ്ക മറ്റ് ചില വസ്തുക്കള്‍ കലര്‍ത്തി കഴിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയകളില്‍ ഉള്ളത്. ഈ പോക്ക് പോയാല്‍ സ്കൂളുകളില്‍ നിന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്ന സ്ഥിതി വരുമെന്ന് മത്സരത്തില്‍ പങ്കെടുത്ത കുട്ടിയുടെ അച്ഛന്‍ പറയുന്നു.

16 വയസുള്ള ഒരു പെണ്‍കുട്ടി വോഡ്കയില്‍ മൌത്ത് വാഷ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കലര്‍ത്തി കഴിക്കുന്നതാണ് ഇന്റര്‍നെറ്റില്‍ പ്രചാരം നേടിയിട്ടുള്ള മറ്റൊരു ദൃശ്യം.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി മദ്യം വ്യത്യസ്തമായ രീതിയില്‍ കഴിക്കുകയും അതിന്‍റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത ശേഷം ഇതിനെ തോല്‍പിക്കാന്‍ കൂടുക്കാരെ വെല്ലുവിളിക്കുകയുമാണ് നെക്ക് ഡോമിനേറ്റിന്‍റെ രീതി.

Leave a Reply