728-pixel-x-90-2-learn
728-pixel-x-90
<< >>

ഓണ്‍ലൈന്‍ മദ്യപാനമത്സരം: ബ്രിട്ടനില്‍ ഒരു മരണംകൂടി

ലണ്ടന്‍: ഓണ്‍ലൈന്‍ മദ്യപാനമത്സരമായ ‘നെക്ക് നോമിനേറ്റ്’ ബ്രിട്ടനില്‍ ഒരു ചെറുപ്പക്കാരന്‍റെ കൂടി ജീവനെടുത്തു. തെക്കുകിഴക്കന്‍ ലണ്ടനിലെ വൂള്‍വിച് സ്വദേശിയായ ഐസക്ക് റിച്ചാര്‍ഡ്‌സന്‍ എന്ന ഇരുപതുകാരനാണ് മരിച്ചത്.

ചായപ്പൊടി കലര്‍ത്തിയ മദ്യം അമിതമായ അളവില്‍ കഴിക്കുന്നതിന്‍റെ വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത പിന്നാലെ കുഴഞ്ഞുവീണ റിച്ചാര്‍ഡ്സനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ട് മിനിറ്റിനുള്ളില്‍ ചായപ്പൊടി കലര്‍ത്തിയ 900 മില്ലീലിറ്റര്‍ മദ്യമാണ് റിച്ചാര്‍ഡ്സന്‍ കഴിച്ചത്.

സുഹൃത്തുക്കളുടെ വിലക്ക് അവഗണിച്ചാണ് റിച്ചാര്‍ഡ്സന്‍ മത്സരത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ മത്സരിച്ചവരൊക്കെ നിസാരരാണെന്നും ഈ മത്സരത്തില്‍ തന്നെ ജയിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും റിച്ചാര്‍ഡ്സന്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു.

അമിതമായ അളവിലും വിചിത്രമായ രീതിയിലും മദ്യപിക്കുന്ന രംഗം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ്‌ ചെയ്ത ശേഷം കൂട്ടുകാരെ ഇതേപോലെ ചെയ്യാന്‍ വെല്ലുവിളിക്കുന്ന മത്സരമാണ്‌ നെക്ക് നോമിനേറ്റ്. പുതുവര്‍ഷദിനത്തില്‍ ഓസ്ട്രേലിയയില്‍ ബിയര്‍ കുടിച്ചു തുടങ്ങിയ മത്സരം പിന്നീട് രൂപം മാറുകയായിരുന്നു.

Leave a Reply