jio 800x100
jio 800x100
728-pixel-x-90
<< >>

ഓണ്‍ലൈന്‍ ആദായവില്‍പ്പനയ്ക്ക് എതിരെ റീട്ടെയ്‌ലര്‍മാരുടെ പരാതിപ്രളയം

ന്യൂഡല്‍ഹി:ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ ആദായ വില്‍പ്പനക്കെതിരെ റീട്ടെയ്ല്‍ വ്യാപാരികളുടെ പരാതിവര്‍ഷം.കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.റീട്ടെയ്‌ലര്‍മാര്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങള്‍ ആദായ വില്‍പ്പന നടത്തിയതിനെ തുടര്‍ന്നാണ് പരാതി പ്രളയമെത്തിയതെന്ന് കരുതുന്നു.

ഫ്‌ളിപ്കാര്‍ട്ടിന്റെ ആദായ വില്പന സംബന്ധിച്ച് പരിശോധിക്കുമെന്നും ഇ കൊമേഴ്‌സ് മേഖലയ്ക്കായി പ്രത്യേക നയം രൂപീകരിക്കണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു.ഫ്‌ളിപ്കാര്‍ട്ടും മറ്റ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളും വന്‍തോതില്‍ ആദായ വില്പന നടത്തുന്നത് തിരിച്ചടിയാണെന്ന് റീട്ടെയില്‍ കച്ചവടക്കാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ആകര്‍ഷകമായ വിലക്കുറവുകളോടെ ഫ്‌ളിപ്കാര്‍ട്ട് നിരവധി ഉല്‍പന്നങ്ങള്‍ വില്പനയ്‌ക്കെത്തിച്ചിരുന്നു.അന്ന് പത്ത് മണിക്കൂറിനുള്ളില്‍ 600 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ വിറ്റുപോയി.മൊത്തം 15ലക്ഷത്തിലധികം ഉപഭോക്താക്കള്‍ പര്‍ച്ചേസ് നടത്തിയെന്നാണ് സൂചന.ഇത്തരം കച്ചവടങ്ങള്‍ റീട്ടെയില്‍ സ്ഥാപനങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും.ഓണ്‍ലൈന്‍ മേഖലയെ നിയന്ത്രിക്കാനായി പ്രത്യേക നയം ആവശ്യമാണെന്നും റീട്ടെയില്‍ ബിസിനസുകാര്‍ ആവശ്യപ്പെട്ടു.

INDIANEWS24.COM NEWDELHI

Leave a Reply