728-pixel-x-90-2-learn
728-pixel-x-90
<< >>

ഓണപ്പരീക്ഷ മാറ്റിവച്ചു.സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:  കനത്തമഴ തുടരുന്ന സാഹചര്യവും സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്ത് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആഗസ്ത് 31 മുതല്‍ ആരംഭിക്കാനിരുന്ന ഓണ പരീക്ഷ മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്  അറിയിക്കുന്നതാണ്.വന്‍ പ്രളയം തുടരുന്നതിനാല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയ്ക്ക് ആഗസ്ത് 16 നു പുറമെ 17 നും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

INDIANEWS24 TVPM DESK

Leave a Reply