jio 800x100
jio 800x100
728-pixel-x-90
<< >>

ഓണത്തിന് കേരളത്തിലെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:കോവിഡ്  വ്യാപനം  സങ്കീര്ണമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരാനായി വരുന്ന  ഓണത്തിന്  മുന്നോടിയായി കേരളത്തിലെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക്   സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.പതിനൊന്നു ഇനങ്ങൾ  അടങ്ങിയ കിറ്റാണ് നൽകുക.ഓഗസ്റ്റ് അവസാന വാരം വിതരണം ആരംഭിക്കും. പഞ്ചസാര, ചെറുപയർ, വൻപയർ, ശർക്കര,മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, സാമ്പാർപൊടി, വെളിച്ചെണ്ണ, സൺഫ്ലവർ ഓയിൽ, പപ്പടം, സേമിയ/പാലട. ഗോതമ്പ് നുറുക്ക് എന്നിവയാണ് കിറ്റിൽ ഉണ്ടാകുക. ഇതു കൂടാതെ മതിയായ അളവിൽ റേഷൻ ധാന്യവിതരണം ലഭിക്കാത്ത  മുന്‍ഗണനാ ഇതര വിഭാഗക്കാർക്ക് 10 രൂപ നിരക്കിൽ 15 കിലോ അരി വിതരണം ചെയ്യും.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

INDIANEWS 24 TVPM  DESK 

Leave a Reply