jio 800x100
jio 800x100
728-pixel-x-90
<< >>

ഓണം ഒരു ഒരു ഓർമപ്പെടുത്തലാണ്. ..

അഛാ.. ഈ ഓണത്തിനു കടൽ കടന്ന് ഒരു മാത്തുക്കുട്ടി ടി വിയിൽ വരുമോ.. ടിവിയിലെ ഓണപ്പരിപാടികളുടെ  വിശദാംശങ്ങളുള്ള പത്രപ്പേജുമായി വന്ന മകന്റെ ചോദ്യം.. അവനെ സംബന്ധിച്ചടത്തോളം ഓണമെന്നാൽ ചാനലിൽ പുതുതായെത്തുന്ന സിനിമകളുടെ ആഘോഷമാണ്.

ചേട്ടാ.. ഈ ഓണത്തിനു ഓണക്കോടി  കല്യാൺ സിൽക്ക്സിൽ നിന്നു വാങ്ങണോ.. അതോ പോത്തീസിൽ നിന്നോ.. മകന്റെ പുറകേ ഉമ്മറത്തേക്കെത്തിയ ഭാര്യയുടെ സംശയം..

അളിയാ.. ഓണാഘോഷം എങ്ങിനെ ..? രണ്ടെണ്ണം അടിക്കാനുള്ള സെറ്റപ്പൊരുക്കണം..  വിശേഷങ്ങൾ പങ്കുവെയ്ക്കാനെത്തിയ ആത്മസുഹൃത്തിന്റെ ഓർമപ്പെടുത്തൽ…
ഓണമെന്നാൽ മലയാളിക്ക് ഇപ്പോൾ  ഇവയൊക്കെയാണ്.. ടെലിവിഷൻ ചാനലുകളും  ഓണം മേളകളും മദ്യശാലകളും സ്പോൺസർ ചെയ്യുന്ന ന്യൂ ജനറേഷൻ ഓണം. വമ്പൻ  നിർമ്മാതാക്കൾക്ക് തങ്ങളുടെ ഉല്പന്നങ്ങൾ മലയാളി സമൂഹത്തിൽ ഏറ്റവും എളുപ്പം വിപണനം ചെയ്യുവാൻ സാധിക്കുന്ന വാണിജ്യമേള..  ടെലിവിഷൻ ചാനലുകൾക്കും പത്രമാധ്യമങ്ങൾക്കും പരസ്യവരുമാനത്തിന്റെ ചാകരക്കാലം. ബീവറേജസ് കോർപ്പറേഷന് റെക്കോഡുകളുടെ പൂക്കാലം.. പൂഴ്ത്തിവെയ്പ്പുകാരുടേയും സുവർണ്ണകാലം.. മഹാബലിയെന്നാൽ നമുക്ക് ടെക്സ്റ്റയിൽ ഷോപ്പുകളൂടെയും ഷോപ്പിങ്ങ് മാളുകളുടെയും മുമ്പിൽ കാണുന്ന അണിഞ്ഞൊരുങ്ങിയ കോമാളി രൂപമാണ്. അത്തപ്പൂക്കളമെന്നാൽ തെങ്കാശിയിൽ നിന്നും തോവാളയിൽ നിന്നും പൂക്കൾ കൊണ്ടു നിറച്ച് പൊങ്ങച്ചം കാട്ടാനുള്ള കെട്ടുകാഴ്ച്ചയാണ്. . സരിതയും ബിജുവും ശാലുവുമൊക്കെ ഭരണകേന്ദ്രങ്ങളെ  നിയന്ത്രിക്കുന്ന നാട്ടിലാണ് നാം കള്ളവും ചതിവുമില്ലാതിരുന്ന മാവേലി നാടിന്റെ മധുരസ്മരണകൾ പുതുക്കാനൊരുങ്ങുന്നത്.
സത്യത്തിൽ എന്താണോണം … ഓണം ഒരു  ഒരു ഓർമപ്പെടുത്തലാണ്. .. ഒരു സമൂഹം എത്തരത്തിലായിരിക്കണം എന്നതിന്റെ ഓർമ്മപ്പെടുത്തൽ.. നാമെവിടെ എത്തി നിൽക്കുന്നു എന്ന്   വിലയിരുത്താനും അതനുസരിച്ച് സ്വയം ക്രമപ്പെടുത്തുന്നതിനുള്ള അവസരം..  കള്ളവും ചതിവുമില്ലാതിരുന്ന.. മാനുഷരെല്ലാം ഒന്നു പോലെ വാണ ഒരു കാലത്തിൽ നിന്നും മലയാളി സമൂഹം ഇന്ന് എവിടെ എത്തിയിരിക്കുന്നു എന്ന് മനസ്സു തുറന്നു ചിന്തിക്കേണ്ട സമയം.  മൂന്നു ലോകങ്ങളേയും വിഴുങ്ങും വിധമുള്ള വിലക്കയറ്റത്തിന്റെയും പാതാളത്തോളം താഴുന്ന രൂപയുടെ വിലയിടിവിന്റെയും കാലത്തെ ഓണം നമുക്ക് ആഘോഷിച്ച് തിമിർക്കാനുള്ളതല്ല മറിച്ച് തെറ്റുകൾ കണ്ടെത്താനും അവ തിരുത്താനുമുള്ളതാണ്.

ഭരണമെന്നാൽ കമ്പോളത്തിലെ  വില്പനച്ചരക്കല്ലെന്നും അത് ജനക്ഷേമത്തിനാവണമെന്നും നമ്മുടെ ഭരണാധികാരികളെ ഓർമ്മപ്പെടുത്താൻ  മാവേലിനാടിന്റെ ഓർമ്മപോലെ മറ്റൊന്നില്ല.
ഓണമെന്നത് ബീവറേജസിലെ ക്യൂവിന്റെ നീളമല്ലെന്നും ഓണം മേളകളിലെ നിറക്കാഴ്ച്ചകളുടെ ധാരാളിത്തമല്ലെന്നും.. അത്.. നാം എങ്ങിനെയായിരിക്കണമെന്ന് പഴയകാലം നമ്മോട് നടത്തുന്ന ഓർമ്മപ്പെടുത്തലാണെന്നും വരും തലമുറയെ പറഞ്ഞും കാണിച്ചും ബോധ്യപ്പെടുത്തേണ്ട ബാധ്യത നമുക്കുമുണ്ട്.

RANJITH INDIA NEWSonam

Leave a Reply