728-pixel-x-90-2-learn
728-pixel-x-90
<< >>

കര്‍മ ഫെസ്റ്റ് ഓഗസ്റ്റ് പതിനെട്ടിന്

ലിസ്ബണ്‍:ഓഗസ്റ്റ് പതിനെട്ടിന് കര്‍മ്മാ സ്കൂള്‍ ഓഫ് ഭരതനാട്യയിലെ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കുന്നകര്‍മ- ഫെസ്റ്റ് ലഗാന്‍വാലി ഐലന്റ് ഹാളില്‍ നടക്കും.വൈകിട്ട് 6:30 മുതല്‍ 8:30 വരെ ആയിരിക്കും നൃത്ത പരിപാടികള്‍ അരങ്ങേറുന്നത് . കര്‍മ നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ മാതാപിതാക്കളും അദ്ധ്യാപികയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കര്‍മ നൃത്ത വിദ്യാലയത്തില്‍ നൃത്തം അഭ്യസിക്കുന്ന കുട്ടികളില്‍, അടിസ്ഥാന ചുവടുകളും മുദ്രകളും സ്വായത്തമാക്കിയ  വിദ്യാര്‍ത്ഥിനികളുടെ അരങ്ങേറ്റം ഫെസ്റ്റിവലില്‍ നടക്കും .കൂടാതെ കര്‍മയില്‍ നൃത്തം അഭ്യസിക്കുന്ന എല്ലാ കുട്ടികളും ശാസ്ത്രീയ നൃത്ത രൂപങ്ങളുടെ  അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ നൃത്തങ്ങള്‍ അവതരിപ്പിക്കുന്നതാണ്.

സ്കൂള്‍ അവധിക്കാലം ആകുന്നതോടെ കൂടുതല്‍ കഠിനമായ പരിശീലനം നടത്താന്‍ കുട്ടികള്‍ തയ്യാറെടുക്കുകയാണ്.ഇതിനു വേണ്ടി സൌജന്യ നിരക്കില്‍ അധിക ക്ലാസ്സുകള്‍ നല്‍കും.

കര്‍മ ഫെസ്റ്റിന്റെ പ്രചാരണാര്‍ത്ഥം ആദ്യ പ്രമോഷണല്‍ വീഡിയോ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചു.https://www.youtube.com/watch?v=1Uh8uf6WBTc

കര്‍മ ഫെസ്റ്റിന്റെ പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത് Indianews24.com ആണ്.

Leave a Reply