കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അഭയം പ്രാപിച്ച മത്സ്യതൊഴിലാളികള്‍ ശനിയും ഞായറുമായി കൊച്ചി തീരത്തെത്തും. 352 പേര് അവിടെ അഭയം തേടിയെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് അറിയിച്ചിരുന്നു. അതില്‍ 320 പേരാണ് ഇന്നും നാളെയുമായി കേരളത്തിലെത്തുക.
സ്വന്തം ബോട്ടുകളിലെത്തുന്നവരാണ് ഇതില്‍ കൂടുതലും. ഇവരെ കൂടാതെ അമ്പതോളം പേര് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ എം വി കവരത്തി എന്ന കപ്പലിലും പുറപ്പെടും. ഇവരില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യതൊഴിലാളികളാണ്. കേരള തീരത്തെത്തുന്ന ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം കേരള സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി സാമ്പത്തിക സഹായങ്ങളുള്പ്പെടെയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കടലില്‍ പെട്ടവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരുകയാണ്. 12 കപ്പലുകളിലായാണ് തിരച്ചില്‍ നടന്നുകൊണ്ടിരിക്കുന്നത്.
INDIANEWS24.COM Kochi