728-pixel-x-90-2-learn
728-pixel-x-90
<< >>

ഓഖി: മരണ സംഖ്യ 72 ആയി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണമടഞ്ഞ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട് തീരത്താണ് ആറും കണ്ടെത്തിയത്‌. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി. കാണാതായവരുടെ കണക്കില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഉള്‍ക്കടലില്‍ ഇനിയും മൃതദേഹങ്ങളുണ്ടെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. കാണാതായ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ധാരണ. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം എത്രയും വേഗം ഒരുമിച്ച് നല്‍കാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര പരിക്കേറ്റവര്‍ക്ക് ബദല്‍ ജീവിതോപാധിയായി 5 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ദുരിതാശ്വാസ നിധി സമാഹരണത്തിനും മുഖ്യമന്ത്രിയുടെ ആഹ്വാനമുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും വള്ളവും വലയും നഷ്ടമായവര്‍ക്ക് തത്തുല്യ തുക ധനസഹായം അനുവദിക്കാനുമാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

INDIANEWS24.COM T V P M

Leave a Reply