728-pixel-x-90-2-learn
728-pixel-x-90
<< >>

ഓഖി ചുഴലിക്കാറ്റ്: മടങ്ങിയെത്താനുള്ളത് 150 ഓളം മത്സ്യതൊഴിലാളികള്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുമെന്നറിയാതെ കടലില്‍ മത്സ്യബന്ധനത്തിന് പോയ 150 ഓളം പേരുടെ കുടുംബാംഗങ്ങള്‍ ആശങ്കയില്‍. വിഴിഞ്ഞം, പൂന്തുറ, വലിയതുറ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ വ്യാഴാഴ്ച്ച രാവിലെയാണ് ചുഴലിക്കാറ്റടിക്കുമെന്ന മുന്നറിയിപ്പ് കിട്ടാതെ കടലില്‍പോയത്. ഇവര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം നാവികസേനയുടെ കപ്പലെത്തിയെങ്കിലും കടല്‍ പ്രക്ഷുബ്ധമായത് തെരച്ചിലിന് തടസ്സമായി.

അമ്പതിലേറെ വള്ളങ്ങള്‍ കടലില്‍ പോയതായി പറയുന്നുണ്ടെങ്കിലും കണ്‍ട്രോള്‍ റൂമിലെ കണക്ക് പ്രകാരം 29 വള്ളങ്ങളിലായി 150 തൊഴിലാളികള്‍ മത്സ്യബന്ധനത്തിന്‌ പോയതായാണ് വ്യക്തമാക്കുന്നത്. ഇതിനിടെ പൂന്തുറയില്‍ നിന്ന് പോയ പതിമൂന്ന് പേര്‍ ഇന്നലെ രാത്രിയോടെ തീരത്ത് തിരിച്ചെത്തിയത് അല്‍പ്പം ആശ്വാസമേകി.

വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നേവിയുടെ നാലു കപ്പലുകളും ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തീരപ്രദേശത്തെ ആളുകളെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

INDIANEWS24.COM T V M

Leave a Reply