728-pixel-x-90-2-learn
728-pixel-x-90
<< >>

ഓഖി ചുഴലിക്കാറ്റ്: കേന്ദ്രസംഘം കേരളത്തിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള വിലയിരുത്തലുകള്‍ക്കായി കേന്ദ്ര സംഘം കേരളത്തിലെത്തി. നാശനഷ്ടങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനായാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേൃത്വത്തില്‍ ംഘം എത്തിയിരിക്കുന്നത്.

ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവയ്ക്കായി 7340 കോടി രൂപയുടെ പാക്കേജ് ആണ് കേരളം ആവശ്യപ്പെട്ടത്. ഇന്ന് മുതല്‍ വിവിധ സ്ഥലങ്ങളിലെത്തി ഓഖി നാശം വിലയിരുത്തുന്ന സംഘം 29 വരെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മൂന്ന് സംഘങ്ങളായാണ് വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിക്കുക. ഒരു സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെത്തുമ്പോള്‍ രണ്ടാമത്തെ സംഘം തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും മറ്റൊരു സംഘം എറണാകുളം ആലപ്പുഴ ജില്ലകളിലും സന്ദര്‍ശിക്കും.

സംസ്ഥാനത്തെത്തിയിരിക്കുന്ന സംഘം ഏതൊക്കെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിയാലോചിക്കും. കേരളത്തില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 2008 പേരെ കാണാതായെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്ന കണക്ക്.

INDIANEWS24.COM T V P M

Leave a Reply