തിരുവനന്തപുരം: ഓഖി ദുരന്തത്തില്പെട്ടവരില് 132 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. പൊലീസിന്റെയും മല്‍സ്യത്തൊഴിലാളികളുടെയും കണക്കുകള്‍ ഒത്തുനോക്കിയാണ് പുതിയ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 31 മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
മടങ്ങിയെത്താനുള്ളതില് കൂടുതലും ചെറുവള്ളങ്ങളില്‍ പോയവരാണ്. 132 പേരുടെ പേരിലും പ്രത്യേകം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ച കണക്കില്‍ 215 പേരെ കാണാതായെന്ന് പറഞ്ഞു. ഇതും ശനിയാഴ്ച്ച വന്നിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കണക്കും ഒത്തുപോകുന്നതല്ല. നേരത്തെ 300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ആരോപണമുയര്‍ന്നപ്പോള്‍ മന്ത്രി മേഴ്സികുട്ടിയമ്മ നിഷേധിച്ചിരുന്നു.
INDIANEWS24.COM T V P M