തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പോയി മടങ്ങിയെത്താന്‍ ഇനി 125 ലേറെ പേരുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. ഇതിന്റെ പ്രത്യാഘാതമായുണ്ടായ കാലാവസ്ഥകെടുതിയില് ഇതുവരെ സംസ്ഥാനത്ത് 15 പേര് മരിച്ചു. തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി.
ഓഖി ചുഴലിക്കാറ്റ് കേരളതീരത്തു നിന്നും അകന്ന് പോയി മൂന്ന് ദിവസം പിന്നിട്ടിട്ടും തീരദേശ മേഖലയില്‍ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. ഓഖി വീശുന്നതറിയും മുമ്പേ മത്സ്യബന്ധനത്തിനു പുറംകടലില്‍ പോയവരെ കുറിച്ചുള്ള ആശങ്കയാണ് ഇനിയും വിട്ടൊഴിയാതെ തുടരുന്നത്. 126 പേര് തിരിച്ചെത്താനുണ്ടെന്നാണ് സംസ്ഥാന റെവന്യു വകുപ്പിന്റെ കണക്ക്. എന്നാല്‍ അതില്‍ കൂടുതലുണ്ടെന്ന് വിഴിഞ്ഞം, പൂന്തുറ, വലിയതുറ പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ പറയുന്നു.
ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൂടുതല്‍ സാമ്പത്തിക സഹായവും ബോട്ടും വള്ളവും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായവും പുനരധിവാസവും ഉറപ്പാക്കുന്നതിനാണിത്.
INDIANEWS24.COM T V P M