728-pixel-x-90-2-learn
728-pixel-x-90
<< >>

ഓംപുരി അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ സിനിമയിലെ മികവുറ്റ നടന്‍മാരിലൊരാളായ ഓംപുരി(66) അന്തരിച്ചു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആധികം വൈകാതെ മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു.അദ്ദേഹത്തിന്റെ സൃഹൃത്തും സിനിമാ പ്രവര്‍ത്തകനുമായ അശോക് പണ്ഡിറ്റ് ആണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്.

എഴുപതുകളുടെ മദ്ധ്യത്തോടെ സിനിമയില്‍ സജ്ജീവമായ അദ്ദേഹം മലയാളം, ഹിന്ദി, തമിഴ് ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.ഇതിന് പുറമെ ബോളിവുഡിലും പാക്കിസ്ഥാനി ചലച്ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.1982ലും 1984ലും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ഓംപുരിയെ 1990ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ബ്രിട്ടീഷ് ചിത്രത്തിലെ അഭിനയത്തിന് 1999ല്‍ അദ്ദേഹത്തെ ബാഫ്റ്റ പുരസ്‌കാരം തേടിയെത്തി.

ഹരിയാനയില്‍ ജനിച്ച് പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ ഓംപുരി ആദ്യമായി അഭിനയിച്ചത് മറാത്തി ചിത്രത്തിലാണ്. പുരാവൃത്തം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സാന്നിധ്യമറിയിച്ചു.ആടുപുലിയാട്ടം ആണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം.

നന്ദിതയായിരുന്നു ഓംപുരിയുടെ ഭാര്യ.1993ല്‍ വിവാഹിതരായ ഇവര്‍ 2013ല്‍ വേര്‍പിരിഞ്ഞു.ഇഷാന്‍ പുരി ഏകമകനാണ്.

INDIANEWS24.COM Mumbai

Leave a Reply