728-pixel-x-90-2-learn
728-pixel-x-90
<< >>

ഓംനി സംഘടിപ്പിക്കുന്ന എൻ ഐ സംവാദങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി.

ബെൽഫാസ്റ്റ്:ഓർഗനൈസേഷൻ ഫോർ നോർത്തേണ്‍ അയർലൻഡ്‌ മലയാളിസിന്റെ നേതൃത്വത്തിൽ നടക്കുന്ന സംവാദങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ഏഷ്യാനെറ്റ് യൂറോപ്പാണ് ചര്‍ച്ച നയിക്കുന്നത്.വരുന്ന വെള്ളി ശനി ദിവസങ്ങളിലായി നടക്കുന്ന സംവാദ വിഷയളും വിശദ വിവരങ്ങളും ചുവടെ കൊടുക്കുന്നു.

1 )എൻ ഐ മലയാളികൾ നേരിടുന്ന സാംസ്കാരിക വെല്ലുവിളികൾ

2 )എന്‍ ഐ മലയാളിയും പ്രാദേശിക രാഷ്ട്രിയ പ്രശ്നങ്ങളും

3 )നമ്മുടെ പുതിയ തലമുറയിലെ യുവാക്കള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍

4 )പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് പ്രവാസി മലയാളികള്‍ നല്‍കുന്ന സംഭാവന

5 )മലയാളി അസോസിയേഷനുകളുടെ പ്രസക്തി

ആദ്യ രണ്ടു വിഷയങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനും ഏഴിനും (5 pm To 7 PM) ഇടയ്ക്ക് ഗ്ലെൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടക്കും.ഇതിൽ പങ്കെടുക്കാൻ പേര് നൽകിയിട്ടുള്ളവർ 4:00 pm ന് ഗ്ലെൻ കമ്മ്യൂണിറ്റി ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Glen Community Complex, Suffolk Road, Belfast BT11 9PE

ബാക്കിയുള്ള മൂന്നു വിഷയങ്ങൾ ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് ആരംഭിക്കും.ശനിയാഴ്ച നടക്കുന്ന സംവാദങ്ങൾ സെയിന്റ് മൈക്കിൾ പള്ളിയുടെ പാരിഷ് ഹാളിൽ വെച്ചായിരിക്കും നടക്കുന്നത്.

St. Michael’s Parish Hall, 206 Finaghy Road, Opposite Ballygowan Health Centre, BT11 9EH

Leave a Reply