728-pixel-x-90-2-learn
728-pixel-x-90
<< >>

ഓംനിയുടെ ക്രിസ്ത്മസ്-പുതുവത്സരാഘോഷം

 

Tommy Joseph

ബെല്‍ഫാസ്റ്റ്:ഒര്‍ഗനൈസേഷന്‍ ഫോര്‍ നോര്‍ത്തേണ്‍ അയർലൻഡ്‌ മലയാളിസിന്റെ (ഓംനി) നേതൃത്വത്തിൽ അരങ്ങേറിയ ക്രിസ്ത്മസ് പുതുവത്സര ആഘോഷങ്ങൾ കരോൾ ഗാന മത്സരമടക്കം നിരവധി പരിപടികളോടെ സമുചിതമായി ആഘോഷിച്ചു.

കരോൾ ഗാന മത്സരത്തിൽ നോർത്ത്‌ ബെൽഫാസ്റ്റ്,ആന്റെഴസണ്‍ ടൌണ്‍,വൈറ്റാബി എന്നിവടങ്ങളിൽ നിന്നുള്ള റ്റീമുകൾ പങ്കെടുത്തു.പരിശീലനത്തികവ് കൊണ്ട് ശ്രദ്ദേയമായ മത്സരത്തിൽ പങ്കെടുത്ത റ്റീമുകൾ എല്ലാം തന്നെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.വൈറ്റാബിയിൽ നിന്നെത്തിയ ഗായക സംഘം കരോൾഗാന മത്സരത്തിലെ വിജയികളായി.

തുടർന്നു വേദിയിലെത്തിയ നൃത്തപരിപാടികളിൽ മുദ്ര നൃത്ത വിദ്യാലയത്തിലെ യുവനർത്തകിമാർ ചടുലമായ ഹിന്ദി ഗാനങ്ങൾക്കൊപ്പം ചുവടു വെച്ചു.ഇടക്ക് വേദിയിൽ എത്തിയ ആദർശ് വർമ്മയുടെ തബലവാദ്യം കാണികളുടെ പ്രത്യേക പ്രശംസ നേടി.കലാപരിപാടികൾക്ക് ശേഷം നടന്ന വരുന്ന് സൽക്കാരം വിഭവ സമൃദ്ധമായിരുന്നു.

ഓംനിയുടെ ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങൾക്ക് പോയ വർഷത്തെ ഭാരവാഹികളായിരുന്ന റോയ് ജോണ്‍,ജോസ് അഗസ്റ്റിൻ,ബിനു മാനുവേൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply