728-pixel-x-90-2-learn
728-pixel-x-90
<< >>

ഒ എന്‍ വിയുടെ അവസാന സിനിമാപ്പാട്ട് കാംബോജിയില്‍

അന്തരിച്ച പ്രശസ്ത കവി ഒ എന്‍ വി കുറുപ്പ് രചിച്ച അവസാന സിനിമാഗാനം കാംബോജിയിലൂടെ കേള്‍ക്കാനാകും.എം ജയചന്ദ്രനാണ് പാട്ടുകള്‍ക്ക് ഈണം പകരുന്നത്.ഒരു ഇടവേളയ്ക്കു ശേഷം കെ എസ് ചിത്ര ജയചന്ദ്രന്റെ പാട്ട് പാടുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

സംഗീതവും പ്രണവയും നൃത്തവും കേന്ദ്രീകരിച്ചുള്ള കാംബോജി സംവിധാനം ചെയ്യുന്നത് വിനോജ് മങ്കരയാണ്.കഥകളി കലാകാരനായ നായകനും മോഹിനിയാട്ട നര്‍ത്തകിയായ നായികയുടെയും പ്രണയമാണ് സിനിമയുടെ കേന്ദ്രകഥ.ഇതിനാല്‍ തന്നെ കഥകളി സംഗീതവും മോഹിനിയാട്ട സംഗീതവും ശാസ്ത്രീയ സംഗീതവും ഇടകലര്‍ന്നുള്ള ഈണങ്ങളാണ് ചിത്രത്തിനായി എം ജയചന്ദ്രന്‍ ഒരുക്കിയിട്ടുള്ളത്.

INDIANEWS24.COM Movies

Leave a Reply