മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി വീണ്ടും കൈയ്യേറി മരക്കുരിശു സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്തു.കല്‍പ്പറ്റ സ്വദേശി രാജു, രാജകുമാരി സ്വദേശി സിബി എന്നിവരാണ് പിടിയിലായത്.ശാന്തന്‍പാറ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.മരക്കുരിശ് സ്ഥാപിച്ച കാര്യം ഇരുവരും പോലീസിനോട് സമ്മതിച്ചു.
ചിന്നക്കനാല്‍ വില്ലേജില്‍ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയില്‍ റവന്യു വകുപ്പ് കുരിശു പൊളിച്ചുമാറ്റിയ സ്ഥലത്താണ് വീണ്ടും കുരിശു സ്ഥാപിച്ചത്.വെള്ളിയാഴ്ച്ച സ്ഥാപിച്ച മരക്കുരിശ് ശനിയാഴ്ച്ച പുലര്‍ച്ചെ അപ്രത്യക്ഷമായിരുന്നു.ശനിയാഴ്ച്ച സംശയാസ്പദ സാഹചര്യത്തിലാണ് രാജുവും സിബിയും പോലീസ് പിടിയിലാകുന്നത്.സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയയുടെ വാഹനത്തില്‍ നിന്നുമാണു ഇരുവരെയും പിടികൂടിയത്.വാഹനവും കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി. എ ഡി മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു. വീണ്ടും കുരശ് സ്ഥാപിച്ച വാര്‍ത്തയറിഞ്ഞ് അഡീഷണല്‍ തഹസില്‍ദാറെത്തി പരിശോധന നടത്തിയിരുന്നു.
പാപ്പാത്തിച്ചോലയില്‍ സ്ഥിരമായി പോലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ദേവികുളം എ എസ് ഐയുടെ നേതൃത്വത്തില്‍ പത്ത് പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.ഇടുക്കി ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാലിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് കാവല്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.തൃശ്ശൂര്‍ ആസ്ഥാനമായ പ്രാര്‍ത്ഥനാ സംഘമാണ് സ്പിരിറ്റ് ഇന്‍ ജീസസ്.
INDIANEWS24.COM Munnar