728-pixel-x-90-2-learn
728-pixel-x-90
<< >>

ഒറ്റരാത്രിയില്‍ തീരത്തടിഞ്ഞത് 400 തിമിംഗലങ്ങള്‍

വെല്ലിംഗ്ടണ്‍: ഒറ്റരാത്രികൊണ്ട് ഒരു കടല്‍ തീരത്ത് അടിഞ്ഞുകൂടിയത് 400ലേറെ തിമിംഗലങ്ങള്‍.ഇതില്‍ 300ഉം നേരം വെളുത്തപ്പോള്‍ ചത്തൊടുങ്ങി.ന്യൂസീലന്‍ഡിലെ ദക്ഷിണദ്വീപായ ഫെയര്‍വെല്‍ സ്പിറ്റില്‍ കഴിഞ്ഞരാത്രിയായിരുന്നു സംഭവം.ജീവനുള്ള തമിംഗലങ്ങളെ രക്ഷിക്കാന്‍ ശ്രമം നടന്നുവരുന്നു.

വര്‍ഷംതോറും 300ഓളം തിമിംഗലങ്ങളും ഡോള്‍ഫിനുകളും അടിയാറുള്ളതാണ് ന്യൂസീലന്‍ഡിലെ തീരങ്ങള്‍.ഒറ്റരാത്രികൊണ്ട് ഇത്തരത്തില്‍ സംഭവിക്കുന്നത് ഇതാദ്യമാണ്.തിമിംഗലങ്ങള്‍ക്ക് കെണിയാകുന്ന വിധമുള്ള ഭൂപ്രദേശ ഘടനയാണ് ഇവിടത്തെ തിമിംഗലങ്ങള്‍ക്ക് എപ്പോഴും അപകടമാകുന്നത്.

INDIANEWS24.COM Wellington

Leave a Reply