jio 800x100
jio 800x100
728-pixel-x-90
<< >>

ഒറ്റയ്ക്ക് റെയിൽവെ സ്റ്റേഷനിലെ വിജനമായ പ്ലാറ്റ്ഫോമിൽ ഇരിക്കുന്ന പെൺകുട്ടിയുടെ മുന്നിൽ അറുപതുകാരന്‍ നഗ്നതാ പ്രദർശനം നടത്തിയാൽ എന്തു ചെയ്യും ?

കാഞ്ഞങ്ങാട്: ഒറ്റയ്ക്ക് റെയിൽവെ സ്റ്റേഷനിലെ വിജനമായ പ്ലാറ്റ്ഫോമിൽ ഇരിക്കുന്ന പെൺകുട്ടിയുടെ  മുന്നിൽ 60 വയസ് തോന്നിക്കുന്ന വൃദ്ധൻ നഗ്നതാ പ്രദർശനം നടത്തിയാൽ എന്തു ചെയ്യും. ചിലർ പേടിച്ച് നിലവിളിച്ച് ഓടും ധൈര്യമുള്ള പെൺകുട്ടികൾ ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തും.എന്നാൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോർ കല്ലൂർ വീട്ടിൽ അമ്മു എന്ന കവിതാ ജയരാജ് കഴിഞ്ഞ ദിവസം ചെയ്തതെന്താണെന്നോ. ഒരു ചീറ്റപ്പുലിയെപ്പോലെ ഓടി അയാളുടെ അടുത്തെത്തി കരണക്കുറ്റി നോക്കി അടി. ആ അടി ഒന്നിലോ രണ്ടിലോ നിന്നില്ല. കലി തീരും വരെ അമ്മു ചീറ്റപ്പുലിയായി മാറി. മേലിൽ ഒരു പെൺകുട്ടിക്ക് മുന്നിൽ തന്റെ തുണി പൊങ്ങരുതെന്ന് അലറിപ്പറഞ്ഞു. അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അയാൾ സ്തബ്ദനായിപ്പോയി. കൈ കൂപ്പി അയാൾ കരഞ്ഞുപറഞ്ഞു.മാപ്പാക്കണം. ഉടൻ അയാൾ ഓടിപ്പോയി.. അപ്പോഴാണ് അമ്മു ഓർത്തത് മൊബൈലിൽ അയാളുടെ ഒരു ഫോട്ടോ എടുക്കണമെന്ന്. പക്ഷേ ക്ലിക്ക് ചെയ്തപ്പോൾ പിന്നാമ്പുറമേ കിട്ടിയുള്ളൂ. 

സമൂഹത്തിൽ ഇത്തരം ധാരാളം സംഭവങ്ങൾ നടന്നിട്ടുണ്ട്. അപ്പോർ തനിക്ക് നേരെ ഇത്തരം സംഭവങ്ങൾ വന്നാൽ ഏത് രീതിയിൽ പ്രതികരിക്കണമെന്നതിനെക്കുറിച്ച അമ്മു ആലോചിച്ചിരുന്നു. അയാൾക്ക് മുന്നിൽ നിശ്ചലയായി നിന്ന് മൊബൈലിൽ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ ഇടുന്നതിന് പകരം അപ്പോൾ തന്നെ ശക്തമായി പ്രതികരിച്ചാൽ ജീവിതത്തിലൊരിക്കലും അയാൾ തെറ്റ് ആവർത്തിക്കില്ല. മംഗുളൂരു എസ്.ഡി.. എം. ലോ കോളേജിൽ അവസാന വർഷ എൽ.എൽ.ബി വിദ്യാർത്ഥിനിയാണ് അമ്മു. അവധിക്ക് നാട്ടിൽ വന്ന് കഴിഞ്ഞ ദിവസം മംഗുളൂരുവിലേക്ക് പോകാനായി കാഞ്ഞങ്ങാട് റെയിവേ സ്റ്റേഷനിൽ എത്തിയതായിരുന്നു അമ്മു. സമയം ഉച്ചയ്ക്ക് ശേഷം മൂന്നര മണി. തനിക്ക് യാത്ര ചെയ്യാനുള്ള ഏറനാട് എക്സ്പ്രസ്സ് അര മണിക്കൂർ വൈകിയേ എത്തു എന്നറിഞ്ഞപ്പോൾ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ മേൽപ്പാലത്തിനടുത്തുള്ള ബെഞ്ചിൽ ഇരിരിക്കുകയാരുന്നു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നല്ല തിരക്കായിരുന്നെങ്കിലും അമ്മു ഇരിക്കുന്ന രണ്ടാം നമ്പർ പ്ലാറ്റ്ഫോം ഏറെക്കുറെ വിജനം. പെട്ടെന്നാണ് കള്ളിമുണ്ടും വെള്ള ഷർട്ടും ധരിച്ച താടി വെച്ച ഒരാൾ അടുത്ത് വന്ന് നിന്നത്. കള്ളിമുണ്ട് തനിക്ക് മുന്നിൽ നീക്കി അയാൾ യാതൊരു സങ്കോചവും കൂടാതെ അശ്ലീല പ്രദർശനം നടത്തുകയും അനാവശ്യ വിക്രിയകൾ കാണിക്കാനും തുടങ്ങി.പെട്ടെന് തന്നെ സർവ്വശക്തിയുമെടുത്ത് കരണത്ത് പൊട്ടിച്ചു.തുടരെ … തുടരെ … അപ്രതീക്ഷിത അടിയിൽ അയാളുടെ നില തെറ്റി.കേണപേക്ഷിച്ചു.കരഞ്ഞുപറഞ്ഞു.ഇനി ആവർത്തിക്കില്ലെന്ന് ആണയിട്ടു.
 ഒന്നാം നമ്പർ പ്ലാറ്റ്ഫോഫോമി ജനക്കൂട്ടം ഇത് മുഴുവൻ കണ്ട് നിൽക്കുകയായിരുന്നു. ആരും ഒരക്ഷരം പോലും മിണ്ടിയില്ല. അത് അമ്മുവിനെ വല്ലാതെ സങ്കടപ്പെടുത്തി.ഈ സമയം കൂട്ടുകാർ തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് അതിയായി ആഗ്രഹിച്ചു.
മംഗsളൂരുവിലേക്കുള്ള യാത്രാവേളയിൽ അമ്മു ഈ സംഭവം ഫേസ് ബുക്കിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തു. പലരുടെയും ശ്രദ്ധ തിരിഞ്ഞു. വിവാദമായി. ആളെ തിരിച്ചറിഞ്ഞാൽ വിളിക്കാനുള്ള നമ്പർ നൽകി പൊലീസ് അന്വേഷണം ശക്തിപ്പെടുത്തി. പിങ്ക് പൊലീസും മഫ്ടി പൊലീസും രംഗത്തിറങ്ങി. ഹോസ്ദുർഗ് പൊലീസ് നഗരം മുഴുവൻ അരിച്ച് പെറുക്കി.
പെൺകുട്ടികൾക്ക് നേരെ ഇത്തരം അക്രമണങ്ങൾ വന്നാൽ അപ്പോൾ തന്നെ പ്രതികരിക്കണം. അല്ലെങ്കിൽ അതിക്രമങ്ങൾ വീണ്ടും ആവർത്തിക്കും.തന്റെ മകൾ ചെയ്തത് ഏറ്റവും നല്ല മാതൃകയാണെന്ന് അമ്മുവിന്റെ അച്ഛൻ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥനായ ജയരാജ് പറയുന്നു.കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിലാണ് അമ്മു പഠിച്ചത്. അപ്പോൾ കരാട്ടെ അഭ്യസിച്ചിരുന്നു.ചെറുപ്പത്തിലെ ഈ അഭ്യാസമുറ തനിക്ക് വലിയ മനോബലം നൽകിയതായി അമ്മു പറഞ്ഞു.ബസിലോ യാത്രയിൽ മറ്റെവിടെയെങ്കിലും നിന്നോ മോശമായ സംസാരം ഉണ്ടായാൽ അമ്മു അപ്പോൾ തന്നെ പ്രതികരിക്കാറുണ്ട്. മുഴുവൻ പിന്തുണയും കുംടുംബത്തിൽ നിന്ന് ഉണ്ടെന്നതാണ് അമ്മുവിന്റെ സന്തോഷം.fb link ammu
ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24 

Leave a Reply