728-pixel-x-90-2-learn
728-pixel-x-90
<< >>

ഒറ്റപ്രസവത്തില്‍ രണ്ട് കുട്ടികള്‍ പിറന്നത് രണ്ട് വര്‍ഷങ്ങളിലായി

കാലിഫോര്‍ണിയ: ഒറ്റ പ്രസവത്തില്‍ രണ്ട് വര്‍ഷങ്ങളിലായി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാവ് വൈറലാകുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. 2018 തുടങ്ങാനിരിക്കുന്ന നിമഷങ്ങളില്‍ പ്രസവത്തിന് വിധേയായ മരിയ ഫ്‌ളോറെസ് ആണ് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്.

20 മിനുറ്റ് വ്യത്യാസത്തില്‍ ജന്മം നല്‍കിയ കുട്ടികള്‍ രണ്ട് പേരും രണ്ട് വര്‍ഷങ്ങളിലായാണ് ജനിച്ചത്. 2017 അവസാനിക്കാന്‍ മിനുറ്റുകള്‍ അവശേഷിക്കെ ജനിച്ച ആണ്‍കുഞ്ഞിന് ഇട്ടിരിക്കുന്ന പേര് ബേബി ജോഖ്വാന്‍ എന്നാണ്. ഇതിന് ശേഷം 16 മിനിറ്റ് കഴിഞ്ഞ് ഇതേ സ്ത്രീയില്‍ നിന്നും രണ്ടാമത്തെ കുഞ്ഞ് പിറന്നു വീഴും മുമ്പേ 2018 ആരംഭിച്ചിരുന്നു. പുതുവര്‍ഷം പിറന്ന ഈ പെണ്‍ കുഞ്ഞിന് ഇവര്‍ ഇട്ടിരിക്കുന്ന പേര് അയ്താനാ എന്നാണ്.

കാലിഫോര്‍ണിയയിലെ ലോക്കല്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ കുട്ടികള്‍ക്കായി മൂവായിരം ഡോളര്‍ വിലമതിക്കുന്ന കളിപ്പാട്ടങ്ങളും മറ്റ് ശിശു സംരക്ഷണ വസ്തുക്കളും സംഭാവനയായി എത്തിച്ചു. ഡോക്ടര്‍മാരുടെ കണക്കുകൂട്ടലിലുണ്ടായിരുന്ന പ്രസവ ദിവസവും കഴിഞ്ഞ് മൂന്നാഴ്ച്ചയോളം വൈകിയാണ് ഇവര്‍ രണ്ട് പേരും ജനിച്ചതെന്നതാണ് ഇതിലെ മറ്റൊരു രസകരമായ വസ്തുത. ജനനശേഷം അമ്മയ്ക്കരികില്‍ സുഖമായി ഉറങ്ങുന്ന കുഞ്ഞുങ്ങളുടെയും. ഇവര്‍ക്കായി ലോക്കല്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ നല്‍കിയ വസ്തുക്കളും സഹിതമുള്ള വീഡിയോ ഇപ്പോള്‍ വൈറലാണ്.

INDIANEWS24.COM California

Leave a Reply