728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരേ സമയം ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ ഹര്‍ജി

ന്യൂഡല്‍ഹി: ഒരേ തിരഞ്ഞെടുപ്പില്‍ ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച ബെഞ്ച് വിശദീകരണം തേടി. അറ്റോര്‍ണി ജനറലിനും തിരഞ്ഞെടുപ്പ് കമ്മിഷനും ഹര്‍ജിയുടെ പകര്‍പ്പ് അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.

അഭിഭാഷകനായ അശ്വിനികുമാര്‍ ഉപാധ്യായയാണ് ഇതു സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. രണ്ടിടങ്ങളില്‍ ഒരേ സ്ഥാനാര്‍ത്ഥി ഒരേ സമയം മത്സരിക്കുന്നതു തടയാന്‍ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും നടപടിയെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 2004ല്‍ ഇതുസംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ട വിവരവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പിയിലെ വാരണാസിയില്‍ നിന്നും ജയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വഡോദരയിലും സ്ഥാനാര്‍ത്ഥിയായി നിന്ന് ജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ 1980ല്‍ ഇന്ദിരാഗാന്ധി റായ്ബറേലി, മേദക് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നതായ് രേഖകളുണ്ട്‌. 1999ല്‍ സോണിയാ ഗാന്ധി അമേഠിയിലും ബെല്ലാരിയിലും മത്സരിച്ചിരുന്നു. അഖിലേഷ് യാദവ്, ലാലുപ്രസാദ് യാദവ് തുടങ്ങിയവരും ഇത്തരത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ ഒരേ സമയം ജനവിധി തേടിയവരുടെ കൂട്ടത്തില്‍ പെടുന്ന നേതാക്കളാണ്.

ഇത്തരത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ കൂടുതല്‍ ഒരേ സമയം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പാടില്ലെന്ന് 1996ല്‍ വരുത്തിയ ജനപ്രാധിനിത്യ നിയമ(ആര്‍ പി ആക്ട്)ത്തില്‍ ഭേദഗതി വരുത്തിയിരുന്നതാണ്. ഇതിന് മുമ്പ് തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപക നേതാവ് എന്‍ ടി രാമ റാവു മൂന്ന് മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. ഒഡീഷയില്‍ നിന്നുള്ള ജനതാ പാര്‍ട്ടി നേതാവായിരുന്ന ബിജു പട്‌നായിക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരേ സമയം നാല് മണ്ഡലങ്ങളില്‍ വരെ മത്സരിച്ചതും ചരിത്രം.

INDIANEWS24.COM NEWDELHI

Leave a Reply