728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരേ റാങ്ക്‌ ഒരേ പെന്‍ഷന്‍ സ്വയം വിരമിച്ചവര്‍ക്കും ലഭിക്കും

ന്യൂഡല്‍ഹി:ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ ആനുകൂല്യം സ്വയം വിരമിച്ചവര്‍ക്കും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച്ച പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയപ്പോള്‍ സ്വയം വിരമിച്ചവര്‍ ഇതിന് അര്‍ഹരായിരിക്കില്ലെന്ന് പറഞ്ഞിരുന്നു.ഇതിനാണ് ഇന്ന് പ്രധാനമന്ത്രി നേരിട്ട് തിരുത്തലുമായി രംഗത്തെത്തിയത്.

ഫരീദാബാദിലെ റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.ശമ്പളപരിഷ്‌കണത്തിനുവേണ്ടിയല്ല ഏകാംഗ കമ്മിഷനെ നിയമിച്ചത്.പദ്ധതിയിലെ കുറവുകള്‍ കണ്ടെത്താനാണ് കമ്മിഷന്‍.പദ്ധതി ആരുടെയും സൗജന്യമല്ല.സൈനികരുടെ അവകാശമാണ്.വിമുക്ത ഭടന്മാരുടെ 42 വര്‍ഷമായുള്ള ആവശ്യമാണ് നടപ്പാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

INDIANEWS24.COM NEWDELHI

Leave a Reply