728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരേയൊരു നൃത്തത്തിന്റെ വില ഒരു കോടിയോ ???….

ബംഗളുരു: ഒരു നൃത്തത്തിന്റെ വില ഒരു കോടിയോ എന്ന് മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ. നൃത്തമാട‌ുന്നത് ആരാണെന്നറിഞ്ഞാൽ ഒരു കോടി മതിയോ എന്ന് ചോദിക്കും. മറ്റാരുമല്ല ബോളിവുഡ് ഹോട്ട് പൂനം പാണ്ഡെയാണ് പുതുവത്സരത്തെ വരവേൽക്കാൻ ബാംഗ്ളൂരിൽ ഒരു കോടിയുടെ നൃത്തമാടുന്നത്. ബാംഗ്ളൂരിലെ ക്യാപിറ്റല്‍ ക്ളബ് റിസോർട്ടാണ് ഒരു കോടി രൂപ നൽകി പൂന്നത്തിന്റെ നൃത്തം ലൈവായി കാണിക്കുന്നത്. അതിനുള്ള റിഹേഴ്സലിലാണ് താരമെന്നും സംഘാടകർ പറയുന്നു. കന്നഡ സിനിമയിലെ പൂനത്തിന്റെ ഐറ്റം ഡാൻസ് ഇഷ്ടപ്പെട്ട സംഘാടകർ ലൈവ് നൃത്ത ഷോയെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ പൂനം സമ്മതിക്കുകയായിരുന്നുവത്രേ.ഇനി ഇതും പൂനത്തിന്‍റെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണോ എന്ന് കണ്ടറിയാം. ഏതായാലും “ഫലം” അറിയാന്‍ ഇനി ഒരു ദിവസമല്ലേയുള്ളൂ , കാത്തിരുന്നു കാണാം.

ASH INDIANEWS24

Leave a Reply