ടൊറന്റോ: ഒരേദിനം വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് യുവതികളുടെ മരണം, കാനഡയിലെ മലയാളിസമൂഹത്തിന് ജൂണ്‍ അഞ്ച് മറ്റൊരു ‘ദുഃഖവെള്ളി’യായി. ഒണ്ടാരിയോയിലെ ലണ്ടന്‍ നിവാസിയായ അര്‍ച്ചന സിറിയക്, ടൊറന്റോ നിവാസിയായ അമൃത മിലന് ബാബു എന്നിവരാണ് മരിച്ചത്.
ഹൃദയസ്തംഭനമാണ് അര്‍ച്ചന[34]യുടെ മരണകാരണമെന്നാണ് പ്രാഥമികനിഗമനം. വീടിനുള്ളില്‍ കുഴഞ്ഞുവീണ നിലയില്‍ മക്കളാണ് കണ്ടെത്തിയത്. ഭര്‍ത്താവ് സിറിയക് ജോലിയിലായിരുന്നു. അത്യാഹിത മെഡിക്കല്‍ സംഘം എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏന്‍ജലിന്‍, ആബേല്‍ എന്നിവര്‍ മക്കള്‍.
രണ്ട് വര്‍ഷം മുമ്പാണ് അര്‍ച്ചനയും കുടുംബവും കാനഡയിലെത്തിയത്. ലണ്ടന്‍ മലയാളി സമാജത്തില്‍ സജീവമായിരുന്നു ഇവര്‍. നിരവധി ടിക്ക്ടോക്ക് വീഡിയോകള്‍ ചെയ്തിട്ടുള്ള അര്‍ച്ചന ശ്രദ്ധേയയായ ഒരു കലാകാരികൂടിയായിരുന്നു. വ്യാഴാഴ്ച രാത്രിയും പുതിയ ടിക്ക്ടോക്ക് വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
വയനാട് മാനന്തവാടി സ്വദേശിനിയാണ് അര്‍ച്ചന. പനമരം കുഴിക്കണ്ടത്തില്‍ മാനുവല്‍- ത്രേസ്യകുട്ടി ദമ്പതികളുടെ മകളാണ്. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലാണ് ഭര്‍ത്താവ് സിറിയക്കിന്റെ കുടുംബം. പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ച നടക്കും. സംസ്കാരച്ചടങ്ങുകള്‍ തീരുമാനിച്ചിട്ടില്ല.
ടൊറന്റോ ഈസ്റ്റ് ജനറല്‍ ആശുപതിയിലായിരുന്നു [മൈക്കേല്‍ ഗാരന്‍ ആശുപത്രി ] അമൃത[34]യുടെ അന്ത്യം. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് വിവരം. കോട്ടയം മണര്‍കാട് സ്വദേശിയാണ്.
Joseph X Thavundayil
June 6, 2020 at 7:39 PM
Sad . May their soul RIP.
Daniel MK
June 7, 2020 at 10:35 AM
GREATER PIRAVOM: condolences