728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരു സെക്കന്‍ഡില്‍ ബാറ്ററി ഫുള്‍ചാര്‍ജ്ജിലെത്തുമെന്ന് കണ്ടുപിടിത്തം

ന്യൂയോര്‍ക്ക്: മൊബൈല്‍ ഫോണുകളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകളെടുക്കുന്ന പ്രശ്‌നത്തിന് ശാസ്ത്രലോകം പരിഹാരം കണ്ടെത്തി. അമേരിക്കയിലെ ഡ്രെക്‌സല്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് എംക്‌സീന്‍ പദാര്‍ത്ഥം മിന്നല്‍ വേഗത്തില്‍ ബാറ്ററികള്‍ ചാര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്നതിന് നര്‍ണ്ണായകമാകുമെന്നാണ്.

ബാറ്ററികളില്‍ അയണുകളുടെ സഞ്ചാരത്തിനുള്ള വഴികള്‍ പരിമിതമാകുന്നതാണ് ഉര്‍ജ്ജം സംഭരിക്കുന്ന ബാറ്ററികളിലെ ഇലക്ട്രോഡുകളില്‍ എത്തിച്ചേരാന്‍ കൂടുതല്‍ സമയമെടുക്കുന്നത്‌. ഇതിനാലാണ് ബാറ്ററി ചാര്‍ജ്ജിംഗിന് കൂടുതല്‍ സമയം വേണ്ടിവരുന്നത്. എംക്‌സീന്‍ പദാര്‍ത്ഥം ബാറ്ററികളില്‍ ഉപയോഗിച്ചാല്‍ അയണുകളുടെ സഞ്ചാരത്തിന് നിരവധി വഴികള്‍ തുറക്കുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ഇതിലൂടെ ബാറ്ററി ഫുള്‍ചാര്‍ജ്ജിലെത്താന്‍ കേവലം ഒരു സെക്കന്‍ഡ് മതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

INDIANEWS24.COM Technology

Leave a Reply