നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്, മഞ്ജിമ മോഹന്‍ എന്നിവരണിനിരന്ന ഒരു വടക്കന്‍ സെല്‍ഫി ആറ് ബാഷകളിലേക്ക് റിമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു.ഹിന്ദി,തമിഴ്,മറാത്തി,ബംഗാളി,തെലുഗു,കന്നട ബാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്.
മറ്റ് സിനിമാ മേഖലകളില്‍ നിന്നും നിര്‍മാതാക്കള്‍ ചിത്രത്തിന്റെ അവകാശം വാങ്ങിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.ഓരോ ഇന്‍ഡസ്ട്രിയിലേയും പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന വിധം ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തിയാകും ചിത്രം റീമേയ്ക്ക് ചെയ്യുക.വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ജി.പ്രജിത് ഒരുക്കിയ ‘ഒരു വടക്കന്‍ സെല്‍ഫി’യുടെ റീമേക്ക് നടന്നാല്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ദൃശ്യത്തിന് ശേഷം ഏറ്റവും കൂടുതല്‍ തവണ റീമേക്ക് ചെയ്യപ്പെടുന്ന ചിത്രമെന്ന റെക്കാര്‍ഡ് ഈ ചിത്രത്തിന് ചാര്ത്തികിട്ടും.
INDIANEWS24.COM Movies