റിയാദ്: സൗദി അറേബ്യയുടെ ഒരു റിയാല്‍ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നു. ഇതിനുപകരം ഒന്ന, രണ്ട് റിയാലുകളുടെ നാണയങ്ങള്‍ വിതരണം ചെയ്യാനാണ് പദ്ധതി. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഇവിടത്തെ കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി(സാമ) അറിയിച്ചു.
ഒരു റിയാലിന്റെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് സാമയുടെ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ബാങ്കുകളെ അറിയിച്ചു. നോട്ടിനു പകരം നാണയങ്ങള്‍ ബാങ്കുകളിലെത്തിക്കാന്‍ തുടങ്ങി. ഒരു റിയാല്‍ നോട്ടുകള്‍ ശേഖരിക്കുന്നതിനും കേന്ദ്ര ബാങ്കിന് മടക്കി നല്‍കുന്നതിനും നടപടി ആരംഭിച്ചു കഴിഞ്ഞു.
ഒന്ന്, രണ്ട് റിയാല്‍ നാണയങ്ങള്‍ എ.ടി.എം മെഷീനുകള്‍ വഴി വിതരണം ചെയ്യുന്നതിനും ഡെപ്പോസിറ്റായി സ്വീകരിക്കുന്നതിനും എത്രയും വേഗം ക്രമീകരണം നടത്തണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു മാസത്തിനകം ഇത് പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.
INDIANEWS24.COM Gulf Desk