jio 800x100
jio 800x100
728-pixel-x-90
<< >>

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി:ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു.കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആണ് പ്രഖ്യാപനം നടത്തിയത്.സ്വയം വിരമിക്കുന്നവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല.2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.അഞ്ച് വര്‍ഷത്തില്‍ ഒരിക്കലായിരിക്കും പെന്‍ഷന്‍ പരിഷ്‌കരണം.2013 അടിസ്ഥാന വര്‍ഷമായി കണക്കാക്കും.

സര്‍ക്കാര്‍ നടപടിയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് പദ്ധതിക്കെതിരെ സമരം നടത്തുന്ന ചില വിരമിച്ച സൈനികര്‍ അറിയിച്ചു.സ്വയം വിരമിച്ചവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ഇല്ലെന്നത് അംഗീകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു.പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിനു പ്രതിവര്‍ഷം ചെലവഴിക്കേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply