728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരു രൂപാ നോട്ട് വീണ്ടും എത്തുന്നു

ന്യൂഡല്‍ഹി:എഴുത്തിലും പാട്ടിലും വേഷത്തിലും വാഹനത്തിലും കാഴ്ച്ചയിലും നിറഞ്ഞു നില്‍ക്കുന്ന നോസ്റ്റാള്‍ജിയ ഇതാ കറന്‍സി നോട്ടായും രംഗപ്രവേശം ചെയ്യുന്നു.ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം കേന്ദ്രം ഒരു രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ഒരുങ്ങുന്നു.പുതുവര്‍ഷദിനം മുതല്‍ അച്ചടിക്കുന്ന ഒരു രൂപ നോട്ടുകള്‍ അതികം താമസിയാതെ പഴയപോലെ നമ്മുടെ കൈയിലേക്കെത്തുമെന്ന് കരുതാം.

ഇതിനായി കറന്‍സി ചട്ടങ്ങള്‍ നവീകരിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കികഴിഞ്ഞു.മുന്‍വശത്ത് പിങ്കും പച്ചയും നിറങ്ങളാകും ഉണ്ടാവുക. മറ്റ് കറന്‍സി നോട്ടുകളില്‍ നിന്നും വ്യത്യസ്തമായി ഒരു രൂപയുടെ നോട്ട് പുറത്തിറക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.ഈ നോട്ടില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യക്കൊപ്പം ‘ഭാരത സര്‍ക്കാര്‍’ എന്ന് ഹിന്ദിയില്‍ എഴുതിയിട്ടുണ്ടാവും. കേന്ദ്ര ധനകാര്യ സെക്രട്ടറിയാകും ഒരു രൂപ നോട്ടില്‍ ഒപ്പു വയ്ക്കുന്നത്. റിസര്‍വ്വ് ബാങ്കുകള്‍ അച്ചടിക്കുന്ന രണ്ടു മുതല്‍ അയ്യായിരം വരെയുള്ള കറന്‍സി നോട്ടുകളില്‍ ഒപ്പു വയ്ക്കുന്നത് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാണ്.

1994ലാണ് ഒരു രൂപ നോട്ടുകളുടെ അച്ചടി സര്‍ക്കാര്‍ നിര്‍ത്തി വച്ചത്.നോട്ടുകള്‍ വീണ്ടും പുറത്തിറക്കാന്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല.എങ്കിലും നൊസ്റ്റാള്‍ജിയയുടെ പേരില്‍ പഴമയെ താലോലിക്കുന്ന ഒരു വിഭാഗത്തിനിടയിലേക്ക് പഴയ ഒറ്റ നോട്ടും കടന്നുവരുന്നതും കാത്തിരിക്കാം.

INDIANEWS24 NEWDELHI

Leave a Reply