728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരു മാസം കടത്താന്‍ ശ്രമിച്ചത് 31 കിലോ സ്വര്‍ണ്ണം:

കോഴിക്കോട്• കഴിഞ്ഞ ഒരുമാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ  31 കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതായി ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നു.ഇതോടൊപ്പം നികുതിയടച്ചുള്ള കടത്തും വര്‍ധിക്കുന്നതായി കണക്കുകളില്‍ നിന്നും വെക്തമാണ്. ദിവസേന പന്ത്രണ്ട് കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ കടത്തുന്നതെന്നാണ് കസ്റ്റംസ് അധികൃതരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പരിശോധന കര്‍ശനമാക്കിയതോടെയാണ് പലരും പുതിയ തന്ത്രം പരീക്ഷിക്കുന്നത്. കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വര്‍ണം ഉദ്യോഗസ്ഥര്‍ പിടിക്കുമെന്ന് ഉറപ്പായാല്‍ നികുതിയടച്ച് രക്ഷപ്പെടുകയാണ് പലരുടെയും പതിവ്. കഴിഞ്ഞ പതിനേഴ് ദിവസത്തിനിടയില്‍ 60 ലധികം പേരാണ് ഇത്തരത്തില്‍ കരിപ്പൂര്‍ വഴി നികുതിയടച്ച് സ്വര്‍ണം കടത്തിയത്.

ഒരു യാത്രക്കാരന് ഒരു കിലോ സ്വര്‍ണം കൊണ്ടുവരാമെന്ന നിയമം പലരും ഇതിന് മറയാക്കുന്നതായാണ് വിലയിരുത്തല്‍. ഒരു കിലോ സ്വര്‍ണത്തിന് 30 ലക്ഷം രൂപയാണ് കസ്റ്റംസ് വിഭാഗം വില കാണുന്നത്. ഈ അളവില്‍ നികുതിയടച്ച് സ്വര്‍ണം കൊണ്ടുവന്നാല്‍ വിലയുടെ 10 ശതമാനമായ മൂന്ന് ലക്ഷം രൂപ നികുതി നല്‍കണം. അത്തരത്തില്‍ നികുതി നല്‍കിയാല്‍പ്പോലും ഒരു ലക്ഷത്തോടടുത്ത് കൊണ്ടുവരുന്നയാള്‍ക്ക് ലാഭമെന്നാണ് കണക്കുകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് വിമാനത്താവളം വഴി 140 കിലോ സ്വര്‍ണ്ണം ഇത്തരത്തില്‍ കൊണ്ടുവന്നതായാണ് കസ്റ്റംസിന്‍റെ കണക്കുകള്‍. അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ കസ്റ്റംസ് വിഭാഗവും ഡിആര്‍ഐയും ചേര്‍ന്ന് കോഴിക്കോട് പിടിചെ്ചടുത്ത സ്വര്‍ണ്ണത്തിന്‍റെ വിപണി മൂല്യം 88 കോടി കടന്നിട്ടുണ്ട്.

Leave a Reply