728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരു ദിവസത്തെ കേരള സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപിലേക്ക് യാത്രയായി

കൊച്ചി: ഒരു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി  മാലദ്വീപിലേക്ക് യാത്രയായി..ലങ്കയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.രണ്ടാംതവണ മോദി പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ പ്രഥമ കേരള സന്ദര്‍ശനവും വിദേശ സന്ദര്‍ശനമാണിത.ഇന്നലെ വൈകുന്നേരം കൊച്ചിയിലെ നേവി വിമാനത്താവളത്തിലാണ് നരേന്ദ്ര മോദി എത്തിയത്.കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം,കേന്ദ്ര മന്ത്രി വി.മുരളീധരന്‍,ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാന മന്ത്രിയെ സ്വീകരിച്ചു. ഏറണാകുളം ഗസ്റ്റ് ഹൌസില്‍ തങ്ങിയ ശേഷം രാവിലെ പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി യാത്രയായി,

മാലദ്വീപിനെയും കൊച്ചിയെയും ബന്ധിപ്പുക്കുന്ന ബോട്ട് സര്‍വീസ് ആരംഭിക്കുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കുമെന്നറിയുന്നു.തീരദേശ നിരീക്ഷണ റഡാര്‍ സംവിധാനം മോദിയും മാലദ്വീപ് പ്രസിഡന്‍റ് സ്വാലിഹും സംയുക്തമായി ഉദ്ഘാടനം ചെയ്യും.ദ്വീപില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ മാലദ്വീപ് ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. മാലദ്വീപ് ക്രിക്കറ്റ് ടീമിന്‍റെ രൂപീകരണംത്തിനും പരിശീലത്തിനും മാലദ്വീപ് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തിനിടെ കൂടുതല്‍ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച കരാറും ഇക്കൂട്ടത്തിലുണ്ടാകും എന്നറിയുന്നു.m guru 2m guruvayoor 1

INDIANEWS24 KOCHI DESK

Leave a Reply