jio 800x100
jio 800x100
728-pixel-x-90
<< >>

ഒരു കൊച്ചു സ്വപ്‌നത്തിന്റെ നിറവില്‍ മനോജ്‌

വിധിവൈഭവത്തെ സംഗീതംകൊണ്ട് മറികടന്ന ഒരു ചന്തിരൂര്‍ക്കാരന്റെ സ്വപ്‌നസാഫല്യമാണിത്.പോളിയോ ബാധിച്ച് ഒരുകാല്‍ പൂര്‍ണ്ണമായും തകര്‍ന്ന മനോജ് ആലപിച്ച ആല്‍ബം റിലീസ് ചെയ്തിരിക്കുന്നു.പാട്ടിനെ എന്നും നെഞ്ചോട് ചേര്‍ത്തുവെച്ച മനോജിന് ഇത് പകരുന്നത് ഒരു വലിയ നേട്ടത്തിന്റെ അനുഭൂതിയാണ്.ഇത്രത്തോളം പോന്ന ഈ കൊച്ചു സ്വപ്‌നത്തിനായി ഒരുപാട് കാത്തിരുന്നു,പലരുടെയും മുന്നിലെത്തിപ്പെട്ടു എന്നിട്ടും ഒന്നും നടക്കാതെപോയി. ഒടുവില്‍ മ്യൂസിക് സ്റ്റുഡിയോയില്‍ കണ്ടുമുട്ടിയ ബന്ധത്തില്‍ വിടര്‍ന്ന പരിചയം പ്രതിസന്ധികളെ മറികടക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ ചള്ളിക്കത്തറക്കളത്തില്‍ അയ്യപ്പന്റെയും ജാനകിയുടെയും ഇളയ മകനായ മനോജ് ആലപിച്ച ‘കൊലുസിന്‍ മണിനാദം കേട്ടാല്‍’ എന്ന ആല്‍ബം ചുരുങ്ങിയ ദിവസംകൊണ്ട് മൂവായിരത്തിലേറെ വ്യൂവേഴ്‌സിനെ നേടിയെടുക്കാനായി.മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച മനോജിന് ഒരു കാലിലെ സ്വാധീനം പൂര്‍ണ്ണമായും നഷ്ടപ്പെടുകയായിരുന്നു.എറണാകുളം മഹാരാജാസ് കോളെജിലെ പ്രീഡിഗ്രി പഠനശേഷം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കില്‍ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി.മൂത്ത സഹോദരന്‍ ഗാനഭൂഷണം ടി കെ മനോഹരന്റെ ശിക്ഷണത്തില്‍ ചെറുപ്പത്തില്‍ തന്നെ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി.ജേഷ്ഠന്‍ ജോലിയുടെ തിരക്കുകളിലേക്ക് തിരിഞ്ഞപ്പോള്‍ ബിനു ആനന്ദിനെ പുതിയ ഗുരുവായി സ്വീകരിച്ച് പഠനം തുടര്‍ന്നു.

നാട്ടുകാരനായ ചന്തിരൂര്‍ ശിവദാസിലൂടെ ആദ്യമായി സ്റ്റേജ് പ്രോഗ്രാമിലേക്കെത്തി.പരിപാടി കാണാനിടയായ നടന്‍ സുരാജ് വെഞ്ഞാറമൂടിനെ മനോജിന്റെ പാട്ട് ശ്രദ്ധ പിടിച്ചുപറ്റിയതോടെ സുരാജിന്റെ സ്‌റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യമായിmanoj-suraj മാറി.വിദേശത്തുള്‍പ്പെടെ പല വേദികളിലും സുരാജിന്റെ ടീമില്‍ ഒരാളായി മനോജും പാട്ടും ചുറ്റിത്തിരിഞ്ഞു.ഇതിനിടെ സതീശന്‍-ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ സൗമ്യ മനോജിന്റെ ജീവിത സഖിയായി.പമ്പ, നൈല്‍ എന്നിവര്‍ മക്കളാണ്.

സ്വന്തമായി ഒരു ഗാനം ആലപിക്കണമെന്ന മോഹമാണ് മനോജിനെ ആല്‍ബം എന്ന സ്വപ്‌നത്തിലേക്ക് അടുപ്പിച്ചത്.ഇതിനുവേണ്ടി തന്റെ സുഹൃത്ത് ഫിബീഷ് ആരൂര്‍ എഴുതി സംഗീതം നിര്‍വ്വഹിച്ച് ചിത്രീകരണത്തിനുള്ള തെയ്യാറെടുപ്പുമായി മുന്നോട്ടുവന്നു. റാഫി, ജോസഫ്, ഡിപിന്‍ രാജ് എന്നിവരുടെ ഓര്‍ക്കസ്ട്ര സംഘവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.എല്ലാം സജ്ജമായെങ്കിലും സാമ്പത്തിക ചിലവും സംവിധായകരുടെ ബജറ്റും സമയവും എല്ലാം തടസ്സങ്ങള്‍ തീര്‍ക്കുകായിരുന്നു.ഒടുവില്‍ അവിചാരിതമായാണ് കൊച്ചിയിലെ മ്യൂസിക് സ്റ്റുഡിയോയില്‍ സിനിമയിലെ അസോഷിയേറ്റ് സംവിധായകന്‍ ഷാന്‍ നവാസിനെ navasപരിചയപ്പെടാനിടയായിത്.ഈ അടുപ്പം മനോജിന്റെ സ്പ്‌നം പങ്കുവെക്കലിലേക്കെത്തിയതോടെ ചുരുങ്ങിയ ചിലവില്‍ ചിത്രീകരണം തീര്‍ത്തുതരാമെന്ന് ഷാന്‍ നവാസ് ഏറ്റു.ഇതോടെ കടത്തു വഞ്ചിക്കാരന്റെ നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞുപോകുന്ന തട്ടത്തിന്‍ മറയത്തെ പ്രണയം എന്ന ടൈറ്റിലില്‍ ഗാനം ആല്‍ബമായി യൂറ്റൂബിലും എത്തി.https://www.youtube.com/watch?v=s-Bbjsvzkpk&feature=youtu.be

ഫിബീഷും മിനിസ്‌ക്രീന്‍ താരം സനയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ചന്തിരൂര്‍ വെളുത്തുള്ളി, എഴുപുന്ന ഭാഗങ്ങളിലായിരുന്നു ലൊക്കേഷന്‍.ഷിംജിത്ത് കൈമള്‍ ഛായാഗ്രഹണവും, ലിന്‍സണ്‍ റാഫേല്‍ എഡിറ്റിംങും നിര്‍വ്വഹിച്ചിരിക്കുന്നു.

INDIANEWS24.COM Music

Leave a Reply